Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സന്തോഷത്തോടെ ഒത്തുചേരാം; വയോജനങ്ങൾക്കായി കരിപ്പാടത്ത് ഒരു സ്നേഹതീരം

സന്തോഷത്തോടെ ഒത്തുചേരാം; വയോജനങ്ങൾക്കായി കരിപ്പാടത്ത് ഒരു സ്നേഹതീരം

വൈക്കം: ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടൽ വേദനയുടെ നൊമ്പരപ്പാടുകൾ തീർക്കുന്ന കാലമാണ്. ആ വേദനയകറ്റി വയോജനങ്ങക്ക് പ്രഭാതം മുതൽ പ്രദോഷം വരെ ആനന്ദമേകി ഒരു പകൽ വീടുണ്ട് വൈക്കം വെള്ളൂരിലെ കരിപ്പാടത്ത്. കരിപ്പാടം ആർ.ബി കെയർ ഫൗണ്ടേഷൻ്റെ പകൽ വീടേകുന്ന ആ ആനന്ദകാഴ്ചയാണ് വയോജന ദിനത്തിൽ ശ്രദ്ധേയമാകുന്നത്.

തലയോലപറമ്പ്, വെളളൂർ, മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലെ നിരവധി വയോധികർക്ക് സാന്ത്വനമേകുന്ന തണലാണിത്. ഇവിടെ രാവിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി വയോധികരെത്തും. ചെസ്, കാരംസ്, ഷട്ടിൽ തുടങ്ങി വിവിധ കളികളിലേർപ്പെട്ട് തമ്മിൽ കുശലം പറഞ്ഞ് സ്വന്തം കഴിവുകൾ അറിവുകൾ പങ്കവച്ച് പകൽ മുഴുവനും കഴിയാം. ഇപ്പോൾ ഇവിടെ 60 ഓളം പേർ സ്ഥിരമായി എത്തും. ഭക്ഷണമൊരുക്കാൻ വാസവേട്ടനും സ്മിതയുമുണ്ട്. അഞ്ചുതരം കറികൾ ഉൾപ്പെടുത്തിയാണ് ഇവിടെ ഉച്ചയൂണ്.

ആഴ്ചയിൽ മൂന്നു ദിവസം മീൻകറി. ഒരു ദിവസം ഇറച്ചിക്കറിയുമുണ്ട്. എല്ലാവരും ചേർന്നാണ് ഭക്ഷണം ഒരുക്കൽ. കരിപ്പാടം ആർ.ബി ഫൗണ്ടേഷൻ ചെയർമാൻ പി.കെ. രാജു പുല്ലുവേലിയുടെ നേതൃത്വത്തിൽ ഏകോപന സംഘവുമുണ്ട്. വീടുകളിലെ ഒറ്റപ്പെടൽ ഒഴിവാക്കി ആനന്ദം നിറച്ച മനസോടെ മടങ്ങി പുലരാൻ കാത്താണ് ഓരോദിനവും ഇവിടെയെത്തുന്ന ഇന്നലെയുടെ യുവത്വങ്ങൾ ഇന്നിൻ്റെ യുവത്വം മനസിലേറ്റി മടങ്ങുന്നത്. മൂന്ന് വർഷം മുമ്പാണ് സമുദ്രോത്പന്നകയറ്റുമതി വ്യവസായിയായ പി.കെ.രാജു പുല്ലുവേലി
കരിപ്പാടം ആർ.ബീ കെയർ ഫൗണ്ടേഷൻ്റെ ഈ പകൽ വീട് തുറന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും