Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കത്തുനിന്ന് ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു; ആദ്യ സോളാർ ബോട്ട് യാത്ര ഒക്ടോബർ 8ന്

വൈക്കത്തുനിന്ന് ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു; ആദ്യ സോളാർ ബോട്ട് യാത്ര ഒക്ടോബർ 8ന്

വൈക്കം: ജലഗതാഗത വകുപ്പിൻ്റെ വൈക്കത്ത് നിന്നുള്ള ബജറ്റ് ടൂറിസം പദ്ധതി യുടെ ആദ്യ ബോട്ട് ഈ മാസം 8 ന് വ്യാഴാഴ്ച പുറപ്പെടും. യു.ഡി.എഫ് സർക്കാരിൻ്റെ 100 ദിന കർമ്മപദ്ധതിയിലെ വൈക്കത്തുനിന്നുള്ള ബജറ്റ് ടൂറിസം പദ്ധതിയ്ക്കാണ് തുടക്കമാവുന്നത്. 75 യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സോളാർ ബോട്ട് രാവിലെ 10.30ന് വൈക്കം സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് തവണക്കടവ് ജെട്ടിയിലെത്തും. അവിടെ നിന്നുള്ള സഞ്ചാരികളെ കൂടി കയറ്റി ഒരു മണിക്കൂർ മുപ്പതുമിനിറ്റു കൊണ്ട് കാട്ടിക്കുന്നിലെ പാലാക്കരി ഫിഷ് ഫാമിലെത്തും. മൂന്ന് മണിക്കൂർ പിന്നെ വിശ്രമവും ഉച്ചഭക്ഷണവും ചൂണ്ടയിടിലും വാട്ടർ സൈക്കിളിംഗും മറ്റ് ഉല്ലാസവുമായി ഫിഷ് ഫാമിൽ ചെലവഴിക്കാം. ഫിഷ് ഫാമിൽ വൈകിട്ടത്തെ ചായകുടിയും കഴിഞ്ഞാണ് വൈക്കത്തേക്ക് മടക്കം. നിലവിലെ യാത്രക്രമീകരണം ഇങ്ങനെയെങ്കിലും സഞ്ചാരികളുടെ സൗകര്യാർത്ഥം ക്രമീകരണം ഉണ്ടാകും.

സംസ്ഥാനത്ത് അഞ്ചാമത്തെ ജില്ലയിലാണ് ജലഗതാഗതവകുപ്പ് ടൂറിസം യാത്രക്ക് തുടക്കമിടുന്നത്. എല്ലാ ജില്ലകളിലും തുടങ്ങിയ ശേഷം സഞ്ചാരികളുടെ എണ്ണവും കണക്കാക്കിയാവും പദ്ധതി വിപുലീകരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വൈക്കത്ത് നിന്ന് യാത്രതുടങ്ങുന്നതെന്ന് ഡയറക്ടർ ഡോ.ജെ.ഒ അരുൺ ഐ.എ.എസ് പറഞ്ഞു. കാട്ടിക്കുന്നിലേക്കുള്ള യാത്രാ നിരക്ക് ഉടനെ തീരുമാനിക്കും. ഒക്ടോബർ 8ന് രാവിലെ 12 മണിക്ക് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് യാത്രക്ക് തുടക്കമിടുന്നത്. സത്യഗ്രഹ ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമാണ് യാത്രക്ക് തുടക്കമിടുന്നത്.

കെ. ബിനിമോൻ എം.എൽ.എ, ജലഗതാഗതവകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ ഐ.എ.എസ്, നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ എന്നിർ ചേർന്ന ആലോകനാ യോഗത്തിന് ശേഷമായിരുന്നു വൈക്കത്തെ ബജറ്റ് ടൂറിസം യാത്രയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വൈക്കത്ത് ജലഗതാഗത വകുപ്പിൻ്റെ ഈ ടൂറിസം യാത്ര തുടങ്ങുന്ന വാർത്ത വൈക്കം വാർത്തയാണ് കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും