വൈദ്യുതാഘാതമേറ്റ് വീണ് ലൈൻമാൻ മരിച്ചു
കുറവിലങ്ങാട്: വൈദ്യുതി തൂണിലെ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് വീണ് ലൈൻമാൻ മരിച്ചു. കുറവിലങ്ങാട് കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ കൂത്താട്ടുകുളം ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. ഇന്നു ഉച്ചയോടെ തോട്ടുവാ കാളിയാർ തോട്ടം ഭാഗത്തായിരുന്നു അപകടം. ഷോക്കേറ്റു താഴെ വീണ വിനോദിനെ സഹപ്രവർത്തകർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല വൈദ്യുതി പ്രവാഹമുണ്ടായതിൽ കെ.എസ്.ഇ.ബി അന്വേഷണം തുടങ്ങി. അറ്റകുപ്പണിക്കിടെ വൈദ്യുതി പ്രവാഹം എങ്ങിനെ ഉണ്ടായി എന്നതിൽ വ്യക്തതയില്ല.
Comments ()