Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കത്ത് ടൂറിസം ബോട്ട് സർവീസിന് നാളെ തുടക്കം: സ്പീക്കർ ഉദ്ഘാടനം ചെയ്യും

വൈക്കത്ത് ടൂറിസം ബോട്ട് സർവീസിന് നാളെ തുടക്കം: സ്പീക്കർ ഉദ്ഘാടനം ചെയ്യും

വൈക്കം: വൈക്കത്ത് ടൂറിസം ബോട്ട് യാത്രക്ക് നാളെ തുടക്കമാകും.സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മപദ്ധതിയുടെ ഭാഗമായി ജലഗതാവകുപ്പിൻ്റെ നേതൃത്വത്തിലാണ് വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും ചെമ്പ് പഞ്ചായത്തിലെ മൽസ്യഫെഡിന്റെ പാലാക്കരി അക്വാടൂറിസം സെൻ്ററിലേക്ക് ടൂറിസം ബോട്ട് സർവ്വീസ് തുടങ്ങുന്നത്. ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ കേരള നിയമസഭ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിർവ്വഹിക്കും. ചടങ്ങിൽ വൈക്കം എം.എൽ.എ. കെ. ബിനിമോൻ അദ്ധ്യക്ഷത വഹിക്കും. സർവ്വീസിൻ്റെ ആദ്യ ടിക്കറ്റ് ഉദ്ഘാടനം കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ് നിർവ്വഹിക്കും.

വൈക്കം നഗരസഭ ചെയർപേഴ്‌സൺ അബ്ദുൾ സലാം റാവുത്തർ ചടങ്ങിൽ മുഖ്യാതിഥിയാകും.75 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്‌ഥിതി സൗഹൃദമായ ആദിത്യ ത്രീ സോളാർ ബോട്ടാണ് ടൂറിസം സർവ്വീസ് നടത്തുന്നത്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും തുടങ്ങി പാലാക്കരി അക്വാടൂറിസം സെന്ററിലേക്ക് ദിവസവും രാവിലെ 11 മണിക്ക് തുടങ്ങുന്ന സർവ്വീസ്, കായൽ കാഴ്‌ചകളും നാടൻ വിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണവും, സൂര്യാസ്‌തമയ കാഴ്‌ചകളും ആസ്വദിക്കാവുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക്ടർഡോക്ടർ ജെ.ഒ അരുൺ ഐ.എ.എസ്, വൈക്കം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി സലഞ്ചരാജ്, ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ.സണ്ണി, ടി.വി. പുരം പഞ്ചായത്ത് പ്രസിഡൻറ് എസ് ബിജു, വൈക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി, വാർഡ് നഗരസഭാംഗം റെജിമോൾ പ്രദീപ്,
കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് പി.ഡി. ഉണ്ണി, സി.പി.എം ഏരിയ സെക്രട്ടറി പി .ശശിധരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ബി.ജെ.പി നഗരസഭ അംഗം എം.കെ. മഹേഷ്, സി.എം.പി പ്രതിനിധി കെ. മോഹനൻ, മുസ്ലിം ലീഗ് പ്രതിനിധി സുബൈർ പുളിന്തുരുത്തിൽ, എൻ.സി.പി പ്രതിനിധി അമ്മിണിക്കുട്ടൻ, കേരള കോൺഗ്രസ് പ്രതിനിധി പോൾസൺ ജോസഫ്, എൽ.ജെ.ഡി പ്രതിനിധി റാഷിദ്, ഐ.എൻ.എൽ പ്രതിനിധി കെ.എസ്. മാഹിൻ, ആർ.ജെ.ഡി പ്രതിനിധി ഫിറോഷ് മാവുങ്കൽ, ആർ.എസ്.പി പ്രതിനിധി അഖിൽ കുര്യൻ, നവാൾട്ട് സിഇഒ
സന്ദിത് തണ്ടാശ്ശേരി, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട്. കെ.വി സജിത്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും