ഉദയനാപുരം പഞ്ചായത്തിൽ പാടശേഖരങ്ങളിലേക്ക് കക്ക വിതരണം ചെയ്തു
വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ മാനാപ്പള്ളി, വാഴമന നോർത്ത് കണ്ടങ്കരി പാടശേഖരങ്ങളിലെ കർഷകർക്ക് കക്കാ വിതരണം ചെയ്തു. പുഞ്ച കൃഷി ചെയ്യുന്ന പാടശേഖരങ്ങളിലേക്കുള്ള കക്കവിതരണം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. 2026-27 വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപയാണ് കക്കാ നൽകുന്നതിന് പഞ്ചായത്ത് നൽകുന്നത്.

അമ്ലാംശം കൂടുതൽ ഉള്ള പാടശേഖരങ്ങൾക്ക് വിതക്കുന്നതിന് മുൻപ് കൃഷി ഓഫീസറുടെ നിർദ്ദശാനുസരണം നിശ്ചിത അളവിൽ കക്കാ ഉപയോഗിക്കുന്നതിനായാണ് കാർഷിക സർവ്വകലാശാലയിൽ പരിശോധിച്ച് ഗുണനിലവാരമുള്ള കക്ക നൽകുന്നത്. 550 ഏക്കർ കൃഷിക്ക് ആവശ്യമായ കക്കയാണ് കർഷകർക്ക് വിതരണം ചെയ്തത്. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ്, ഉദയനാപുരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എം. മുരളീധരൻ പഞ്ചായത്തംഗങ്ങളായ അജിതാ മധു കുട്ടൻ ഗീതാ ഷാജി, ഷൈലജാ സതീശൻ, മിനി മനയ്ക്കൽ പറമ്പിൽ, കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ് എന്നിവരും പങ്കെടുത്ത ചടങ്ങിലാണ് കക്കവിതരണം നടത്തിയത്.
Comments ()