വൈക്കത്ത് ധന്വന്തരീ ഹോമവും 'ഭാവയാമി രഘുരാമം' ആലാപനവും നടന്നു
എസ്. സതീഷ്കുമാർ
വൈക്കം: ആർട്ട് ഓഫ് ലിവിംഗ് കോട്ടയം ജില്ലയുടെയും വൈക്കത്തെ കലാകാരൻമാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർക്കിടക മാസ വിശേഷാൽ ധന്വന്തരീ ഹോമവും, സ്വാതി തിരുനാൾ രചിച്ച ' ഭാവയാമി രഘുരാമം ' സമ്പൂർണ്ണ രാമായണ കൃതികളുടെ ആലാപനവും നടന്നു.
ഹോമത്തിന് ബാഗ്ലൂർ ആർട്ട് ഓഫ് ലീവിംഗിലെ ആചാര്യൻ സ്വാമി വിശ്വ തേജ്, പണ്ഡിറ്റ് ഋഷികേശ്, പണ്ഡിറ്റ് പ്രദ്യുമ്നൻ എന്നിവർ കാർമികത്വം വഹിച്ചു. കലാകാരൻമാരായ വൈക്കം ജയചന്ദ്രൻ, രാധിക ഗോപകുമാർ, കെ.എസ്. സുമ, ഗിരിഷ് വർമ്മ, വൈക്കം പ്രസാദ്, വൈക്കം നന്ദകുമാർ, ബാലുശ്ശേരി കൃഷ്ണദാസ് എന്നിവർ രാമായണ കൃതി ആലപിച്ചു.

കെ. ബിനിമോൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ വൈദിക് ധർമ്മ സൻസ്ഥാൻ ജില്ലാ കോർഡിനേറ്റർ എം.വി. രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സഭാതി നായർ കോർഡിനേറ്റർ രാജിവൻ നരേന്ദ്രൻ, വൈക്കം മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി, ഗായകൻ വി. ദേവാനാന്ദ് എസ്.പി. ബിജു, സുജ തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ പുരസ്കാരം ലഭിച്ച വൈക്കം വിജയലക്ഷ്മിയേയും രത്നശ്രീ അയ്യരേയും ചടങ്ങിൽ ആദരിച്ചു.
Comments ()