Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും

എസ്. സതീഷ്കുമാർ

വൈക്കം ബീച്ചിൽ  റേഡിയോ സംഗീതം ഉയർന്നുകേൾക്കും

വൈക്കം: ബീച്ചിൽ വീണ്ടും റേഡിയോ സംഗീതം ഉയരുന്നു. 'ഒരുമിച്ച് സേവിക്കാം, ഒരുമിച്ച് തിളങ്ങാം' എന്ന സന്ദേശവുമായി സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ആണ് റേഡിയോ പുന: സ്ഥാപിച്ചത്. ബീച്ചിലെത്തുന്നവർക്ക് ഇനി എഫ്.എം വഴിയുള്ള ആവശ്യമായ അറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും ആരോഗ്യ–ശുചിത്വ ബോധവൽക്കരണ സന്ദേശങ്ങളും അറിയാം.

വൈക്കം നഗരസഭയുടെ സഹകരണത്തോടെയാണ് വൈക്കം ടൗൺ റോട്ടറി ക്ലബ് റേഡിയോ സ്ഥാപിക്കുന്നതിനുള്ള നടപടികൾ എടുത്തത്. കെ. ബിനിമോൻ എം.എൽ.എ ഓഡിയോ- റേഡിയോ സ്വിച്ച് ഓൺ ചെയ്തു. ടൗൺ റോട്ടറി ക്ലബ് പ്രസിഡൻ്റ് ഡോ. അനൂപ്കുമാർ രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ടി.കെ. ശിവപ്രസാദ്, നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, കൗൺസിലർമാരായ ബി. രാജശേഖരൻ, അംബിക രാജേന്ദ്രൻ, മാധുരി, എം.ആർ. അനിൽകുമാർ, റോട്ടറി ക്ലബ് ഭാരവാഹികളായ അഡ്വ.പി.എ. സുധീരൻ, എൻ.കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വായയുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുളള ബോധവൽക്കരണ ലഘുലേഖകളും ടൂത്ത് പേസ്റ്റും വിതരണം ചെയ്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും