Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

തെരുവുനായ കടിച്ച പശു പെയിളകി ചത്തു

തെരുവുനായ കടിച്ച പശു പെയിളകി ചത്തു

വൈക്കം: ഉദയനാപുരത്ത് തെരുവുനായ കടിച്ച പശു പെയിളകി ചത്തു. തുറുവേലിക്കുന്നിന് സമീപം കളപ്പുരക്കൽ രാധിക പവനൻ ദമ്പതികൾ വളർത്തിയ കറവയുള്ള പശുവാണ് കഴിഞ്ഞ ദിവസം പേ വിഷബാധയേറ്റ് ചത്തത്. വീട്ടിൽ ആളില്ലാത്ത ദിവസം തൊഴുത്തിൽ കെട്ടിയിരുന്ന പശുവിന് നായുടെ കടിയേൽക്കുകയായിരുന്നു. അടുത്ത ദിവസം മുതൽ പശു നിർത്താതെ കരഞ്ഞതോടെയാണ് മൃഗ ഡോക്ടറുടെ സഹായം തേടിയത്. ഡോക്ടറുടെ പരിശോധനയിൽ വിഷബാധ സ്ഥിരിക്കുകയും ബുധനാഴ്ച പശു ചാവുകയും ആയിരുന്നു. ദിവസം 12 ലിറ്റർ പാൽ കറന്നിരുന്ന പശുവാണ് ചത്തത്.

പശുവിന് ഒപ്പം നിന്നിരുന്ന കിടാവിനും കടിയേറ്റതായി സംശയമുണ്ടായെങ്കിലും ചികിത്സയിൽ കിടാവ് സുഖം പ്രാപിക്കുന്നതായി കുടുംബം പറഞ്ഞു. എന്നാൽ പേയിളകി ചത്ത പശുവിനെ കടിച്ച നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ നായ മറ്റു നായ്ക്കളെ കടിച്ചിട്ടുണ്ടോ എന്നും ആശങ്ക ഉയരുന്നുണ്ട്. അടുത്തിടെ ഉദയനാപുരത്ത് മല്ലകേരിൽ ജോർജ് കുര്യൻ എന്നയാളുടെ പശുവും നായ്ക്കളുടെ ആക്രമണത്തിൽ ചത്തിരുന്നു. മാസങ്ങൾക്കു മുമ്പ് കൊടിയാട് ഭാഗത്ത്ഒന്നിലധികം ക്ഷീരകർഷകരുടെ അഞ്ചോളം പശുക്കളാണ് നായ്ക്കളുടെ കടിയേറ്റ് ചത്തത്. ഇവിടെ നാട്ടുകാരിൽ ചിലർക്കും കടിയേറ്റിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടിയെടുക്കാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്. പ്രതിഷേധവും പരാതിയും ഉയർന്നതോടെ ഇന്നാണ് പഞ്ചായത്ത് തെരുവുനായ്ക്കൾക്ക് കുത്തി വയ്പ്പ് എടുക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്.

നാളെ മുതൽ തെരുവ് നായ്ക്കൾക്ക് കുത്തിവയ്പ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജു അറിയിച്ചു. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് നിർബന്ധമായും ഉടമകൾ കുത്തിവെപ്പ് നൽകണമെന്നും പഞ്ചായത്ത് അറിയിക്കുന്നു. എന്നാൽ പശുക്കൾ ചത്ത കർഷകർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജില്ലാ കളക്ടർ ഇടപെടണമെന്നാണ് പഞ്ചായത്തിൻ്റെ ആവശ്യം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും