Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

റോഡും പാലവും തകർന്നിട്ട് ഇരുപത് വർഷം: അധികൃതരുടെ അനാസ്ഥയിൽ വലഞ്ഞ് ജനങ്ങൾ

റോഡും പാലവും തകർന്നിട്ട് ഇരുപത് വർഷം: അധികൃതരുടെ അനാസ്ഥയിൽ വലഞ്ഞ് ജനങ്ങൾ

വൈക്കം: തകർന്ന് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കാതെ കിടക്കുന്ന ഉദയനാപുരം പഞ്ചായത്ത് റോഡിൽ അപകടം പതിവാകുന്നു. തീരദേശ മേഖലയിലേക്കുള്ള ഏക റോഡായ കാരയിൽ പനമ്പ് കാട് റോഡാണ് രണ്ട് പതിറ്റാണ്ടായി പൂർണ്ണമായി തകർന്ന് കിടക്കുന്നത്.

വർഷങ്ങളായി കൈവരി തകർന്ന റോഡിലെ ഓർശലേം പള്ളി കലുങ്ക് പാലം ആറ് മാസം മുമ്പ് മണ്ണിടിഞ്ഞ് തകർന്നിട്ടും മുന്നറിയിപ്പ് ബോർഡ് വച്ചതല്ലാതെ നന്നാക്കാൻ നടപടിയെടുക്കാത്തത് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുകയാണ്. റോഡ് മൂന്ന് കിലോമീറ്റർ തകർന്ന് അപകടങ്ങൾ പതിവായിട്ടും ഫണ്ടില്ലെന്ന് പറഞ്ഞാണ് പഞ്ചായത്ത് കൈ ഒഴിഞ്ഞത്. ഇതോടെ രണ്ട് പതിറ്റാണ്ടിലധികമായി ആയിരത്തോളം കുടുംബങ്ങൾ ഈ യാത്രാ ദുരിതഭവിക്കേണ്ട ഗതികേടിലാണ്. ഇതിനിടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഫിഷറീസ് വകപ്പിൻ്റെ തീരദേശ പരിപാലനത്തിൻ്റെ ഭാഗമായി റോഡ് നന്നാക്കാൻ ഒരു കോടി യിലധികം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു.

എന്നാൽ ആ സമയത്ത് വാർഡ് അംഗം ബി.ജെ.പി ആയതിനാൽ വർഷങ്ങളായി ഇടത് പക്ഷം ഭരിക്കുന്ന പഞ്ചായത്ത് പണി മുടക്കിയെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. പിന്നീട് ഇടത് അംഗം വാർഡിൽ ജയിച്ചെങ്കിലും പദ്ധതി ഫണ്ട് ലാപ്‌സായെന്നാണ് പരാതി. എന്നാൽ ഫിഷറീസ് വകുപ്പ് ഫണ്ട് അനവദിച്ചില്ലെന്നും എം.എൽ.എ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നുമാണ് നിലവിലെ പഞ്ചായത്ത് അംഗം പറയുന്നത്.

എന്നാൽ റോഡും പാലവും തകർന്ന് അപകടങ്ങൾ പതിവായി വർഷങ്ങൾ കഴിഞ്ഞിട്ടും എം.എൽ.എ അടക്കം തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പിന്നോക്ക മേഖലയിലുള്ള ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള ഏക റോഡിലാണ് രണ്ട് പതിറ്റാണ്ടായി ഈ അപകട സ്ഥിതി തുടരുന്നത്. നേരെ കടവ് മാക്കേകടവ് പാലം തുറക്കുന്നതോടെ ഈ റോഡ് വഴിയുള്ള യാത്രയിൽ വൈക്കത്തേക്ക് നാല് കിലോമിറ്റോളം ലാഭിക്കാനാവും.

ഈ റോഡും പാലവും നന്നാക്കിയാൻ നേരെ കടവ് പാലം തുറക്കുമ്പോൾ തുറവൂർ പമ്പ റോഡ് പദ്ധതിയിൽ ഉദയനാപുരത്തേക്കുള്ള നിലവിലെ റോഡ് വീതികൂട്ടിയുള്ള നിർമ്മാണ സമയത്ത് പാലം അടക്കാതെ തന്നെ ചെറുവാഹന ഗതാഗതം ഇത് വഴി തിരിച്ച് വിടാനുമാകും. പഞ്ചായത്ത് അനാസ്ഥ തുടരുന്നതിനാൽ എം.എൽ.എയും, എം.പിയും ഇടപ്പെട്ട് സർക്കാർ ഫണ്ട് ലഭ്യമാക്കി തീരദേശവാസികളുടെ ദുരിതം പരിഹരിക്കാൻ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും