Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മത്സ്യകൃഷി ആധുനികവൽക്കരണത്തിന് വൈക്കത്ത് തുടക്കം

മത്സ്യകൃഷി ആധുനികവൽക്കരണത്തിന് വൈക്കത്ത് തുടക്കം

വൈക്കം: മത്സ്യകൃഷി മേഖലയിലെ ആധുനികവൽക്കരണം, ഉല്‌പാദന വർദ്ധനവ്, സാങ്കേതികവിദ്യ എന്നിവയുടെ പ്രചാരണം എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്ക് മത്സ്യഫെസിൻ്റെ കാട്ടിക്കുന്ന് പാലാക്കരി ഫിഷ്‌ ഫാമിൽ തുടക്കമായി. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ.) പദ്ധതിയിലാണ് കരിമീൻ വിത്തുല്‌പാദന കേന്ദ്രം, ബയോഫ്ളോക് യൂണിറ്റ്, ഈ യൂണിറ്റുകളിൽ ഉല്പാദിപ്പിക്കുന്ന മത്സ്യവും, മത്സ്യവിത്തും വിപണനം ചെയ്യുന്നതിനുള്ള ലൈവ് ഫിഷ് വെൻഡിങ് യൂണിറ്റ്
എന്നിവ തുടങ്ങിയത്. ഫിഷറീസ് വകുപ്പ് മന്ത്രി. വി.ഇ. അബ്‌ദുൾ ഗഫൂർ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഉൾനാടൻ മേഖലയിൽ മത്സ്യ ഉൽപാദനം വർധിപ്പിക്കാൻ ഗുണമേന്മയുള്ള കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ നൂതന സങ്കേതികവിദ്യയുടെ പിൻബലമുള്ള ഹൈടെക് ഹാച്ചറികളാണ് സർക്കാർ തുടങ്ങുന്നതെന്നും ഈ ഹാച്ചറികൾ ഉൾനാടൻ മൽസ്യ മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കെ. ബിനിമോൻ എം എൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. മൽസ്യ കൃഷിമേഖലയിലെ ആധുനിക വത്കരണം, ഉൽപാദന വർധനവ്, സാങ്കേതിക വിദ്യയുടെ പ്രചാരണം എന്നിവ ലക്ഷ്യമാക്കിയുള്ള ഫിഷ് ഫാമിലെ പുതിയ പദ്ധതികൾ ഉൾനാടൻ മൽസ്യ മേഖലയ്ക്ക് കരുത്താകുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

മൽസ്യഫെഡ് മാനേജിംഗ് ഡയറകടർ അജിത് കോളശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി, വൈസ് പ്രസിഡൻ്റ് ദേവീകൃഷ്‌ണ, മൽസ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എസ് ബാബു, എസ്. ബാഹുലേയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ. സിബി, പഞ്ചായത്ത് അംഗങ്ങളായ റഷീദ് മങ്ങാടൻ, റെജി മേച്ചേരി, ആശബാബു, ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ജോയിസ് എബ്രഹാം, മത്സ്യഫെഡ് കോട്ടയം ജില്ലാ മാനേജർ പി. ശ്രീകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും