സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ലിഫ്റ്റിൽ കുടുങ്ങി
വൈക്കം: താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കുടുങ്ങി. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. താഴത്തെ നിലയിൽ നിന്ന് അഞ്ചാം നിലയിലേക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥനായ രാജീവ് പോയപ്പോഴാണ് ലിഫ്റ്റിന്റെ കതക് തുറക്കാൻ പറ്റാത്ത വന്നത്.
അഞ്ചാം നിലയിൽ അരമണിക്കൂറിലധികം ആണ് ഈ ഉദ്യോഗസ്ഥൻ ലിഫ്റ്റിൽ പെട്ടത്. ഏറെനേരം ഡോക്ടർമാരെ അടക്കം വിളിച്ചിട്ട് പുലർച്ചെയായതിനാലാവണം ആരെയും ഫോണിൽ കിട്ടിയില്ല.

ഇതിനിടെ ഉദ്യോഗസ്ഥന് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്തു. ലിവർ കൊണ്ട് ഡോറിൽ വിടവുണ്ടാക്കിയാണ് വായു സഞ്ചാരം ഉണ്ടാക്കിയത്. രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റു സെക്യൂരിറ്റി ഉദ്യോഗസ്ഥരും എത്തി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും തുറക്കാൻ കഴിഞ്ഞില്ല. ഇതോടെ അഞ്ചാം നിലയിൽ അരമണിക്കൂറിലധികം ആണ് ഈ ഉദ്യോഗസ്ഥൻ ലിഫ്റ്റിൽ കുടുങ്ങിക്കിടക്കേണ്ടി വന്നത്. പിന്നീട് ടെക്നീഷ്യൻ എത്തി ഡോർ തുറന്നാണ് പുറത്തിറക്കിയത്. ഉദ്യോഗസ്ഥന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഒന്നുമില്ല.
Comments ()