ഇന്ന് വിനായക ചതുർത്ഥി
വൈക്കം: ഗണേശോത്സവത്തിന് നാടൊരുങ്ങി. ആഘോഷത്തിന് ഗൗഡ ബ്രാഹ്മണ സമാജം ഗണേശോൽസ ഘോഷയാത്ര രാത്രിയോടെ നടക്കും. ഇതിനായുള്ള ഗണേശ വിഗ്രഹം ഒരുക്കി. സ്ഥപതി വിദ്യാപീഠത്തിലാണ് നാല് കൈകളോടു കൂടിയ വൈഷ്ണവ ഗണപതി രൂപം തയ്യാറാക്കി കൈമാറിയത്. സ്ഥപതി വിദ്യാപീഠം കൃഷ്ണകുമാർ ആണ് 31-ാം വർഷമായി ഗണേശ രൂപം കളിമണ്ണിൽ തയാറാക്കുന്നത്.

വ്യത്യസ്ത രീതിയിലും ഭാവത്തിലുമാണ് കൃഷ്ണകുമാർ ഓരോ വർഷവും വിഗ്രഹം തയ്യാറാക്കുന്നത്. ഗൗഡ ബ്രാഹ്മണ സമാജത്തിൻ്റെ നേതൃത്വത്തിൽ രാവിലെ പ്രാണ പ്രതിഷ്ഠ നടത്തി. അനിൽ വാധ്യാരുടെ കാർമ്മികത്വത്തിലാണ് പ്രാണപ്രതിഷ്ഠ നടത്തിയത്. രാത്രിയോടെ ഘോഷയാത്ര ആരംഭിച്ച് നഗരത്തിലൂടെ മേളഘോഷവും ഗണേശ സ്തുതികളുമായി ബോട്ട് ജെട്ടിക്ക് സമീപം എത്തി വേമ്പനാട്ട് കായലിൽ വിഗ്രഹം നിമജ്ജനം ചെയ്യും.
Comments ()