യൂട്യൂബറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വൈക്കം: യൂട്യൂബറെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ തംബുരുവി (36) നെയാണ് വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാടൻ മൽസ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂൻ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേർപ്പെട്ട് നിൽക്കുന്ന ഇവർ ഏതാനും മാസമായി പുളിഞ്ചുവട്ടിലെ വാടക വീട്ടിൽ 13 കാരിയായ മകളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വൈക്കത്തെ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ വൈകുന്നേരം സ്കൂൾ കഴിഞ്ഞു വീട്ടിലെത്തിപ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവരുടെ മകൻ ശ്രീ ഹരി ഭർത്താവ് സതീഷിനൊപ്പമാണ് താമസം. മരിച്ച യുവതി പാലക്കാട് സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇയാൾ യുവതിയുമൊത്തുള്ള ദൃശ്യങ്ങളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Comments ()