Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ നൂറ്റി നാൽപത്തി എട്ടാം പിറന്നാൾ നാളെ

പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ നൂറ്റി നാൽപത്തി എട്ടാം പിറന്നാൾ നാളെ

വൈക്കം: വൈക്കം സത്യാഗ്രഹ സമര ചരിത്രത്തിലൂടെ വൈക്കം വീരൻ എന്നറിപ്പെട്ട പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ നൂറ്റി നാൽപത്തി എട്ടാം പിറന്നാൾ നാളെ. വൈക്കം വലിയ കവലയിൽ കേരള സർക്കാർ നൽകിയ 84 സെന്റ് സ്ഥലത്ത് തമിഴ്നാട് സർക്കാർ നിർമ്മിച്ച പെരിയാർ സ്മാരകത്തിലെ പെരിയാർ പ്രതിമയ്ക്ക് മുന്നിൽ നാളെ പിറന്നാൾ ദിനത്തിൽ രാവിലെ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പുഷ്പാർച്ചന നടത്തും. നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തറും വൈസ് ചെയർമാൻ സൗദാമിനി അഭിലാഷും ചടങ്ങിൽ പങ്കെടുക്കും.

സാമൂഹ്യ പരിഷ്‌കർത്താവായ ഇ.വി. രാമസ്വാമി 1879 സെപ്റ്റംബർ 17-ന്‌ ഈറോഡിലാണ് ജനിച്ചത്. യുക്തി വാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. പെരിയാർ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിന് മുഖ്യ നേതൃത്വമായി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങൾ നടത്തിയ അദ്ദേഹത്ത വൈക്കം സത്യാഗ്രഹകാലത്ത് വൈക്കത്തേക്ക് ക്ഷണിക്കുകയായിരുന്നു. സത്യാഗ്രഹ സ്ഥലത്തേക്ക് ആളുകളെ എത്തിക്കാനുള്ള ആശയ പ്രചാരണത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. ഇതിനായി വിവിധയിടങ്ങളിലെത്തി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നൂറോളം പ്രസംഗങ്ങൾ അദ്ദേഹം നടത്തി. സമരം വീണ്ടും സജീവമായെന്ന് മനസ്സിലാക്കിയ ഭരണകൂടം വൈക്കത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിച്ച് വീണ്ടും പ്രസംഗിച്ച പെരിയോറിനെയും മറ്റ് മൂന്നു നേതാക്കളെയും പോലീസ് ഏപ്രിൽ 23-ന് അറസ്റ്റുചെയ്ത് അരൂക്കുറ്റിയിലുള്ള ജയിലിലടച്ചു. ഈ വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മാൾ വൈക്കത്തെത്തി. വനിതകളെ സംഘടിപ്പിച്ച് തിരുവിതാംകൂറിൽ പ്രചാരണം നടത്തി. പെരിയാർ ജയിൽമോചിതനായി വീണ്ടും സത്യാഗ്രഹത്തിൽ പങ്കെടുത്തു. എന്നാൽ, ദേശഭ്രഷ്ട് കല്പിച്ചുകൊണ്ടാണ് ഭരണകൂടം നേരിട്ടത്. ഈ ഉത്തരവും ലംഘിക്കപ്പെട്ടു. ആറുമാസം കഠിനതടവായിരുന്നു അതിനു ശിക്ഷ.വൈക്കത്തെ നായകത്വമാണ് വൈക്കം വീരൻ എന്ന പേര് അദ്ദേഹത്തിന് നേടികൊടുത്തത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും