റോളർ സ്പോർട്ട്സ്: വൈക്കം, കുമരകം സ്വദേശികളായ നാലാം ക്ലാസുകാരികൾ കേരള ടീമിൽ
വൈക്കം: റോളർ സ്പോർട്ട്സിൽ വൈക്കം സ്വദേശിയടക്കം രണ്ട് നാലാം ക്ലാസുകാരികൾ കേരള ടീമിൽ ഇടം നേടി. ഓൾ ഇന്ത്യ ചാമ്പ്യൻഷിപ്പിലും ഒന്നാം സ്ഥാനം നേടിയ താരങ്ങളാണ് ഇവർ. ആയിഷ വൈക്കം സ്വദേശിയും ലിസ്യൂ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. ദേവനന്ദ കുമരകത്തുള്ള ഒരു സി.ബി.എസ്.ഇ സ്കൂളിൽ നാലാം ക്ലാസിലാണ് പഠിക്കുന്നത്. ഇവർ ഓൾ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ മുൻ വർഷം ഒന്നാം സ്ഥാനം നേടിയിരുന്നു. അടുത്തമാസം നടക്കുന്ന സൗത്ത് സോൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുക്കുകയാണ് ഇരുവരും. പിറവം നഗരസഭ ഇവരെയും കോച്ച് ജോമോനെയും ഇന്ന് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

ഇന്ന് പിറവം സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പെൺ കുട്ടികളുടെ ആദ്യ ഔദ്യോഗിക ഫുട്സാൽ ചാമ്പ്യൻഷിപ്പും നടന്നു. സി.ബി.എസ്.ഇ സ്കൂൾ ഉൾപ്പെടെയുള്ള കോട്ടയം എറണാകുളം ജില്ലകളിലെ കുട്ടികൾ പങ്കെടുത്ത ചാസ്യൻഷിപ്പിൽ കോട്ടയം ജില്ല ചാമ്പ്യന്മാരായി. പിറവത്ത് സെൻറ് ജോസഫ് ഹൈസ്കൂളിൽ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൻ സ്കൂൾ മാനേജർ ഫാദർ വർഗീസ് മഠത്തിക്കുന്നേൽ, മുനിസിപ്പൽ ചെയർപേഴ്സൺ കെ. പ്രദീപ് കുമാറും നഗരസഭ അംഗങ്ങളം പങ്കെടുത്തു.
Comments ()