Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ലയൺസ് ക്ലബിൻ്റെ നയനം സഹസ്രം ക്യാമ്പ്

ലയൺസ് ക്ലബിൻ്റെ നയനം സഹസ്രം ക്യാമ്പ്

വൈക്കം: കോട്ടയം ജില്ല ലയൺസ് ക്ലബിൻ്റെ നയനം സഹസ്രം പദ്ധതിയിൽ സൗജന്യ നേത്ര പരിശോധനക്കും സൗജന്യ തിമിര ശാസ്ത്രക്രിയക്കുമായുള്ള ക്യാമ്പിന് വൈക്കത്ത് തുടക്കമായി. ടി.വി. പുരം പഞ്ചായത്തിലാണ് ആദ്യ ക്യാമ്പിന് തുടക്കമായത്. പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ടി.വി പുരം ഗ്രാമപഞ്ചായത്തും ലയൺസ് ക്ലബും സംയുക്തമായാണ് നയനം സഹസ്രം പദ്ധതിയിൽ ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യമായി അത്യാധുനിക ഫാക്കോ തിമിര ശാസ്ത്രക്രിയ ചെയ്‌തുകൊടുക്കുന്നത്. തിമിരാ ശാസ്ത്രക്രിയ കീ ഹോൾ/പിൻഹോൾ, വേദനരഹിതവും വിശ്രമരഹിതവുമാണ്. ആശുപത്രിയിൽ കിടക്കേണ്ട ആവശ്യം വരുന്നില്ല. ഈ പദ്ധതിയുമായി സഹകരിക്കുന്നത് മൈക്രോ സർജറി & ലേസർ സെന്റർ തിരുവല്ല, അമിതാ ഐ കെയർ & ലാസിക് സെന്റർ, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്‌പിറ്റൽ പൈക, ഫാത്തിമ ഐ കെയർ ഹോസ്‌പിറ്റൽ പാലാ എന്നീ കണ്ണാശുപത്രികളാണ്. എ.പി.എൽ വിഭാഗകാർക്ക് അത്യാധുനിക ഫാക്കോ സർജറി 50% വരെ ഡിസ്കൗണ്ടിലും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ചെയ്‌തു നൽകും.

പദ്ധതിയിൽ ശസ്ത്രക്രിയക്കായുള്ള വരെ ലയൺസ് ക്ലബിൻ്റെ ചെലവിലാണ് ആശുപത്രിയിൽ എത്തിക്കുന്നത്. ഇന്ന് നാല് മണി വരെ ടി.വിപുരം പഞ്ചായത്ത് ഹാളിൽ നടക്കുന്ന ക്യാമ്പിലെത്തി രജിസ്ട്രർ ചെയ്യുന്നവർക്കും ചികിൽസാ സൗജന്യം ലഭ്യമാകുമെന്ന് ലയൺസ് ക്ലബ് പ്രസിഡൻ്റ് എൻ.എൽ മനോജ് കുമാർ പറഞ്ഞു. പദ്ധതിയുടെ തുടർക്യാമ്പുകൾ മറ്റ് പഞ്ചായത്തുകളിലും അടുത്ത ദിവസങ്ങളിലായി സംഘടിപ്പിക്കും.

ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പദ്ധതി ഡയറക്ടർ എൽ.എൻ-എൻ.സിദ്ധാർത്ഥൻ, പ്രസിഡൻ്റ് എൽ.എൻ- മനോജ്കുമാർ, നയനം സഹസ്രം ജില്ല ക്യാമ്പ് കോർഡിനേറ്റർ എൽ.എൻ- കൊച്ചുമോൻ, പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നീതുമോൾ സനീഷ്, ജില്ല ലയൺസ് ക്ലബ് റീജിയണൽ ചെയർപേഴ്സൺ എൽ.എൻ- വി.വി സുരേഷ് കുമാർ, സെക്രട്ടറി എൽ.എൻ- മാത്യു കെ. ജോസഫ് എന്നിവരും പങ്കെടുത്തു. തിരുവല്ല മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്റർ ഡോക്ടർ സോഫിയ ചടങ്ങിൽ ക്യാമ്പിനെപ്പറ്റി വിശദീകരണം നടത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും