Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്
|
Loading Weather...
Follow Us:

കുറഞ്ഞ നിരക്കിൽ പച്ചക്കറികളുമായി കൊതവറ സർവീസ് സഹകരണ ബാങ്ക്

കുറഞ്ഞ നിരക്കിൽ പച്ചക്കറികളുമായി കൊതവറ സർവീസ് സഹകരണ ബാങ്ക്
കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ആരംഭിച്ച പച്ചക്കറി ചന്തയുടെ ഉദ്ഘാടനം കെ. ബിനിമോൻ എം.എൽ.എ തളിശേരിക്കൽ മത്തായിക്ക് പച്ചക്കറി നൽകി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ച് സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ ലഭ്യമാക്കിയ സഹകരണ സ്ഥാപനങ്ങൾ വിലക്കുറവിൽ പച്ചക്കറി ലഭ്യമാക്കിയും സാധാരണക്കാർക്ക് കൈത്താങ്ങാകുന്നു. വൈക്കം കൊതവറ സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി ചേർന്ന് നടത്തിയ ഓണ വിപണിക്ക് പിന്നാലെ ബാങ്ക് സ്വന്തം നിലയ്ക്ക് പച്ചക്കറികളുടെ വൻ ശേഖരവുമായി പച്ചക്കറി ചന്തയും തുടങ്ങി.

ബാങ്ക് പ്രസിഡൻ്റ് പി.എം. സേവ്യറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ തളിശേരിക്കൽ മത്തായിക്ക് പച്ചക്കറികൾ നൽകി പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് പൊതുവിപണിയിൽ വിലക്കയറ്റവും കരിഞ്ചന്തയും ഒഴിവാക്കാൻ സഹകരണ സ്ഥാപനങ്ങൾ ഗുണമേന്മയുള്ള പച്ചക്കറി വിലക്കുറവിൽ നൽകുന്നത് സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. ബാങ്ക് വൈസ് പ്രസിഡൻ്റ് എം.ജി. ജയൻ, ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ, മുൻപ്രസിഡൻ്റ് സി.ടി. ഗംഗാധരൻനായർ, ഭരണ സമിതി അംഗങ്ങളായ വി.എം. അനിയപ്പൻ, കെ.വി. പ്രകാശൻ, ജോഷി ജോസഫ്,
ശ്രീദേവി സന്തോഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും