Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

വെള്ളാള വനിതാ സമാജം കുടുംബ സംഗമവും ഓണാഘോഷവും നടത്തി

വെള്ളാള വനിതാ സമാജം കുടുംബ സംഗമവും ഓണാഘോഷവും നടത്തി
വെള്ളാള വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും ഓണാഘോഷവും ഗായിക വിജയലക്ഷ്മിയെ ആദരിക്കലും കെ. ബിനിമോന്‍ എം.എല്‍.എ ഉത്ഘാടനം ചെയ്യുന്നു

വൈക്കം: വെള്ളാള വനിതാ സമാജത്തിന്റെ  കുടുംബസംഗമവും, ഓണാഘോഷവും, ദേശീയപുരസ്‌കാര ജേതാവ് ഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കലും നടത്തി. വിജയലക്ഷ്മിയുടെ ഭവനത്തില്‍ സംഘടിപ്പിച്ച സമ്മേളനം കെ. ബിനിമോന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പുരുഷോത്തമന്‍പിളള അദ്ധ്യക്ഷത വഹിച്ചു. നടന്‍ കുമരകം രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി.

പുരസ്‌കാരജേതാവ് വൈക്കം വിജയലക്ഷ്മിയെ സമുദായാംഗങ്ങള്‍ ചേര്‍ന്ന് പുരസ്‌കാരം നല്‍കി ആദരിച്ചു. കൗണ്‍സിലര്‍മാരായ രേണുക രതീഷ്, രതിമോള്‍ മഹേശ്വന്‍, ഡോ.പി. വിനോദ്, സംഘം പ്രസിഡന്റ് സുമ ശ്രീശന്‍, സെക്രട്ടറി ബേബി എസ്. പിള്ള, ഗൗരി ശ്രീകാന്ത്, അഡ്വ. കൃഷ്ണകുമാര്‍, രാജേന്ദ്രന്‍ വര്യപ്പള്ളില്‍, വിനോദ്. വി പാരിക്കാപ്പള്ളി, ശിവപ്രസാദ്, ജയശ്രീ മഹേഷ്,  ഇന്ദു രാജീവ് എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് ഓണസദ്യയും, അംഗങ്ങളുടെ കലാപരിപാടികളും നടത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും