Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പെരിയാർ ഇ.വി. രാമസ്വാമിയുടെ 148-ാം ജന്മദിനം വൈക്കത്ത് ആഘോഷിച്ചു

പെരിയാർ ഇ.വി. രാമസ്വാമിയുടെ 148-ാം ജന്മദിനം വൈക്കത്ത് ആഘോഷിച്ചു

വൈക്കം: വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിൽ വൈക്കം വീരൻ ഇ.വി രാമസ്വാമി നായ്ക്കരുടെ 148 -ാം പിറന്നാൾ ആഘോഷചടങ്ങ് നടന്നു. തമിഴ്നാട് ഉദ്യോഗസ്ഥരും ദ്രാവിഡ കഴകം പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ മുഖ്യാതിഥിയായി എത്തി. സ്മാരകത്തിലെ ഇ.വി.ആർ പ്രതിമയിൽ പുഷ്പാർച്ചനയോടെ ആയിരുന്നു പിറന്നാൾ ആഘോഷത്തിന് തുടക്കമായത്.

തുടർന്ന് മധുര വിതരണം നടത്തി. പ്രവർത്തകർ പെരിയാർ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകളും സ്തുതികളുമായി ഘോഷയാത്രയാണ് സ്മാരകത്തിൽ എത്തിയത്. തമിഴ്നാട് കോയമ്പത്തൂർ പബ്ലിക് റിലേഷൻ ഓഫീസർ എ. സെന്തിൽ അണ്ണാ, കോയമ്പത്തൂർ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. രമേഷ് കുമാർ എന്നിവരാണ് തമിഴ്നാട് പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തത്. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൽസലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, വൈക്കം തഹസിൽദാർ ശ്രീകുമാർ എന്നിവരും ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണന് ഒപ്പം കേരളത്തിന്റെ പ്രതിനിധികളായി പങ്കെടുത്തു. സ്മാരകത്തിലെ ഇ.വി.ആർ കൃതികളും ചരിത്രവും അടങ്ങിയ ഗ്രന്ഥശാല സന്ദർശിച്ചാണ് പാല ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ മടങ്ങിയത്. കേരള സർക്കാർ വിട്ടു നൽകിയ 84 സെൻ്റ് സ്ഥലത്താണ് വലിയ കവലയിൽ തമിഴ്നാട് ഇ.വി.ആർ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.

ഇ.വി.ആർ പ്രതിമ കൂടാതെ മ്യൂസിയം, ഗ്രന്ഥശാല, ആംഫിതീയേറ്റർ, പാർക്ക് എന്നിവ അടങ്ങിയതാണ് വലിയ കവലയിലെ തമിഴ്നാട് സർക്കാർ സ്ഥാപിച്ചിരിക്കുന്ന സ്മാരകം. ഏറെക്കാലം അവഗണിക്കപ്പെട്ട നിലയിൽ ആയിരുന്ന സ്മാരകം സ്റ്റാൻലിൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ വൈക്കത്ത് എത്തിയാണ് നവീകരിച്ച് തുറന്നു കൊടുത്തത്. സ്മാരകം സന്ദർശിക്കാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ഇപ്പോൾ ഇവിടെ എത്തുന്നത്. സാമൂഹ്യ നീതി ദിനമായാണ് തമിഴ്നാട് സർക്കാർ ഇ.വി.ആറിന്റെ പിറന്നാൾ ദിനം ആഘോഷിക്കുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും