കളി ഒരു ലഹരിയാകണം: 'കായിക മിത്രം' പദ്ധതി ഉദ്ഘാടനം ചെയ്ത് കെ. ബിനിമോൻ എം.എൽ.എ
വൈക്കം: കായിക മിത്രം പദ്ധതി വൈക്കം നിയോജക മണ്ഡല തല ഉദ്ഘാടനം വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബിനിമോൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർഥികളെ കായിക മേഖലയോട് അടുപ്പിച്ച് ശാരീരിക മാനസിക ആരോഗ്യമുള്ളവരാക്കുന്നതിനും കളി ഒരു ലഹരിയാക്കുന്നതിനും ഈ പദ്ധതി ഉപകരിക്കുമെന്ന് കെ. ബിനിമോൻ പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതിയ്ക്കാവശ്യമായ കളി ഉപകരണങ്ങൾ വാങ്ങി നൽകിയത്. സ്കൂൾ മാനേജർ ഫാ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, പി.ടി.എ പ്രസിഡൻ്റ് എൻസി തോമസ്, ലയൺസ് ക്ലബ് പ്രസിഡൻ്റ് മനോജ് കുമാർ യെസ്ടെക്, വൈക്കം എ.ഇ.ഒ കെ.സി ദീപ, പ്രിൻസിപ്പൽ സിൽവി തോമസ്, ഹെഡ് മിസ്ട്രസ് സിനി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കൊപ്പം പന്ത് തട്ടിയും ബാഡ് മിൻ്റൺ കളിച്ച ശേഷമാണ് എം.എൽ.എ മടങ്ങിയത്.
Comments ()