കൃഷിഭൂമി ജന്മികൾക്ക് അടിയറ വെക്കാൻ അനുവദിക്കില്ല: വി.ഡി സതീശനെതിരെ ബിനോയ് വിശ്വം
വൈക്കം: വൈക്കത്ത് നടന്ന ചെത്തു തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനത്തിൽ വി.ഡി സതീശന് എതിരെ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി.ബിനോയ് വിശ്വം. ഭൂപരിഷ്കരണം രണ്ടാം ഘട്ടം എന്ന് പറയുന്നതിന് പകരം സതീശൻ മുഖ്യമന്ത്രിക്ക് അതുപോര ഭൂപരിഷ്കരണം 2.0 എന്ന് വലിയ സംഗതിയാക്കി അവതരിപ്പിക്കുകയാണ്. അതെന്താണെന്ന് കേരളത്തിന് അറിയണം. ജൻമിത്വത്തെ പുതിയ വഴിക്കാനയിക്കാനാണെങ്കിൽ കേരളം പോറുക്കില്ല. കൃഷിഭൂമി തോട്ടക്കാർക്ക്, അതിൻറെ പേരിൽ ജന്മികൾ അടിയറ വയ്ക്കാൻ ആണെങ്കിൽ അത് നടക്കില്ലെന്നും ബിനോയ് വിശ്വം വൈക്കത്ത് നടന്ന ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
പുതിയ കൃഷിയായി ടൂറിസം കൃഷി മാറിയിരിക്കുകയാണെന്നും തോട്ടങ്ങൾ അടക്കം സമ്പന്നന്മാർക്ക് നൽകുന്നു. തോട്ടം ഭൂമി അനുവദിച്ച് റിസോർട്ടുകൾ ആക്കി മാറ്റുകയാണ്. ടൂറിസം വേണം എന്നാൽ അത് കേരളത്തിൻറെ മൗലികമായ അടിത്തറയെ തകർത്തു കൊണ്ടാകരുതെന്നും ബിനോയ് വിശ്വം വിമർശിച്ചു. നാട്ടിൽ വെളിച്ചമില്ലെന്നും യു.ഡി.എഫ് എന്നാൽ ഇരുട്ടാണെന്നും മന്ത്രിയും മുഖ്യമന്ത്രിയും എനിക്കൊന്നും അറിയില്ലെന്നാണ് പറയുന്നത്. 10 വർഷം നമ്മൾ മറന്ന് പവർകട്ട് എന്ന പേര് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്നും ബിനോയ് വിശ്വംപറഞ്ഞു. എൽ.ഡി.എഫ് സർക്കാരിനെ കള്ളത്തരങ്ങൾ പറഞ്ഞു കൊണ്ടാണ് യു.ഡി.എഫ് കറണ്ട് കട്ട് നടത്തുന്നത്. എൽഡിഎഫ് സർക്കാർ അല്ല വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ആണ് കരാർ റദ്ദാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന അത് റദ്ദാക്കപ്പെടേണ്ട കരാർ ആയിരുന്നെന്നും ബിനോയ് വിശ്വം വിമർശിച്ചു. പുതിയ തലമുറയേയും വിദ്യാർത്ഥികളെ കാണാനും കേൾക്കാനും കഴിയുന്ന നമ്മുടെ തലമുറയായി തൊഴിലാളിവർഗ്ഗം എ.ഐ.ടി.യു.സി മാറുകയാണെന്ന് ബിനോയ് വിശ്വം.

പ്രതിനിധി സമ്മേളനം പൂർത്തിയാക്കി നാളെയാണ് സമ്മേളനത്തിന് സമാപനമാകുന്നത്.
Comments ()