Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മോഡേൺ റൈസ് മില്ല് പൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടില്ല, പ്രചാരണം ഉദ്യോഗസ്ഥ നീക്കം: കെ. ബിനിമോൻ എം.എൽ.എ

മോഡേൺ റൈസ് മില്ല് പൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടില്ല, പ്രചാരണം ഉദ്യോഗസ്ഥ നീക്കം: കെ. ബിനിമോൻ എം.എൽ.എ

വൈക്കം: വെച്ചൂരിലെ മോഡേൺ റൈസ് മില്ല് പൂട്ടാനുള്ള ശ്രമം എം.ഡി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നീക്കമാണെന്ന് വൈക്കം എം.എൽ.എ കെ. ബിനിമോൻ പറഞ്ഞു. പതിറ്റാണ്ടുകളായി നഷ്ടത്തിൽ ആയ മില്ല്, ഓയിൽ പാമിൻ്റെ നേതൃത്വം വരുന്നതിന് മുമ്പ് തന്നെ നഷ്ടത്തിന്റെ പേര് പറഞ്ഞ കുബുദ്ധികളായ ഉദ്യോഗസ്ഥരാണ് യു.ഡി.എഫ് സർക്കാർ അടച്ചു പൂട്ടുന്നുവെന്ന കുപ്രചരണം നടത്തുന്നത്. മില്ലിലെ പ്രതിസന്ധി ജനപ്രതിനിധികളെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും ഉദ്യോഗസ്ഥർ കാണിച്ചില്ലെന്നും എം.എൽ.എ പറഞ്ഞു. സർക്കാർ മില്ല് പൂട്ടാൻ തീരുമാനിച്ചിട്ടില്ല വരുന്ന കൊയ്ത്തിനും നെല്ല് സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കും. സപ്ലൈകോ മോഡേൺ റൈസ് ഏറ്റെടുത്ത് നടത്തണമെന്ന കർഷക കൂട്ടായ്മയുടെ നിർദ്ദേശവും മുഖ്യമന്ത്രിയെയും കൃഷിമന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും കെ. ബിനിമോൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു.

സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങൾ മോഡേൺ റൈസിന് നൽകാനുള്ള പണം അടക്കം നൽകാനുള്ള നടപടികളും സർക്കാരുമായി ആലോചിച്ചു തീരുമാനിക്കും. മില്ല് നഷ്ടത്തിലാക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി എം.എൽ.എ ആരോപിച്ചു. മുൻ സർക്കാരിൻ്റെ കാലത്താണ് മില്ലിനെ സാമ്പത്തിക പ്രതിസന്ധി വൻതോതിൽ കൂടിയത്. അന്ന് മില്ലിനെ സംരക്ഷിക്കാൻ നടപടിയെടുക്കാത്തവരാണ് ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ നടപടിയിൽ ശക്തമായ പ്രതിഷേധം സർക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നും കെ. ബിനിമോൻ പറഞ്ഞു.എന്നാൽ മില്ലിന്റെ പ്രവർത്തനം എങ്ങനെ എന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും അടക്കം ഉള്ളവരോട് ആലോചിച്ചു തീരുമാനിക്കും എന്നായിരുന്നു എം.എൽ.എയുടെ മറുപടി.

20 കോടിയോളം രൂപയുടെ ബാധ്യത ഉള്ള മോഡേൺ റൈസ് മില്ല് പതിറ്റാണ്ടുകളായി നഷ്ടത്തിലാണെന്ന് എ.ജി റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ നടപടിയുടെ പേരിലാണ് മില്ലിന്റെ പ്രവർത്തനം നിർത്തിവച്ച് താൽക്കാലിക ജീവനക്കാരെ അടക്കം ഉദ്യോഗസ്ഥർ പിരിച്ചുവിട്ടത്. നിലവിൽ മോഡേൺ റൈസിലിന്റെ പ്രധാന കവാടത്തിലെ ബോർഡ് വരെ എടുത്തു മാറ്റിയ നിലയിലാണ്. നിലവിൽ പ്രവർത്തനം പൂർണമായും നിലച്ച മോഡേൺ റൈസ് മില്ല് പൂട്ടില്ല എന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെ മുന്നോട്ടു പ്രവർത്തിക്കും എന്ന കാര്യത്തിൽ സർക്കാരിന് ഇതുവരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും