Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പുഴ സംരക്ഷണ സന്ദേശമുയർത്തി ഉദയനാപുരത്ത് ജനകീയ നീന്തൽ; പങ്കെടുത്തത് മൂന്നര വയസ്സുകാരി മുതൽ 38 വയസ്സുകാരൻ വരെ

പുഴ സംരക്ഷണ സന്ദേശമുയർത്തി ഉദയനാപുരത്ത് ജനകീയ നീന്തൽ; പങ്കെടുത്തത് മൂന്നര വയസ്സുകാരി മുതൽ 38 വയസ്സുകാരൻ വരെ

വൈക്കം: നദീ സംരക്ഷണ ദിനത്തിൽ പുഴ സംരക്ഷണ സന്ദേശമുയർത്തി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ വേറിട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മൂന്നര വയസ്സുകാരി മുതൽ മുപ്പത്തിയെട്ടുകാരൻ വരെയുള്ള 14 അംഗ സംഘം മുട്ടുങ്കൽ കടവ് മുതൽ വിളയങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം പുഴ നീന്തിയാണ് നാടിന് മാതൃകയായത്.

ഉദയനാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പുഴ സംരക്ഷണ സമിതിയാണ് ഗ്രാമവാസികളുടെ പൂർണ്ണ പിന്തുണയോടെ പരിപാടി സംഘടിപ്പിച്ചത്. വേമ്പനാട്ട് കായൽ നീന്തിക്കയറിയ ബദ്രിനാഥ്, മൂന്നര വയസ്സുള്ള ഹരിദ്ര ഹരി, സംസാരശേഷിയില്ലാത്ത കേദാർ എന്നിവരടക്കം ഉദയനാപുരം ശ്രീമുരുക നീന്തൽ ക്ലബ്ബിൽ പരിശീലനം നേടിയ കുട്ടികളടക്കമുളള 14 പേരാണ് ഈ ജനകീയ ഉദ്യമത്തിൽ പങ്കാളികളായത്. രാവിലെ മുട്ടുങ്കൽ കടവിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. ആംബുലൻസ് അടക്കമുള്ള പൂർണ്ണ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നീന്തൽ പൂർത്തിയാക്കി വിളയങ്ങാട് കടവിൽ എത്തിയ സംഘത്തെ വടയാർ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ ചണ്ണപ്പള്ളിയും ജനപ്രതിനിധികളും ചേർന്ന് ഹാർദ്ദവമായി സ്വീകരിച്ചു.

മൂവാറ്റുപുഴയാറിന്റെ കൈവഴികളും നാട്ടുതോടുകളും കൊണ്ട് സമ്പന്നമായ ഉദയനാപുരം പഞ്ചായത്തിൽ, സമീപകാലത്തായി വർദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപവും കയ്യേറ്റവും മൂലം പുഴ നശിക്കുന്ന സാഹചര്യത്തിലാണ് പുഴ സംരക്ഷണ സമിതി രൂപീകരിച്ചത്. ഇതിനോടകം പുഴ ശുചീകരണമടക്കം നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സമിതി നടത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ നീന്തൽ സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, സെക്രട്ടറി പി.പി. വിനോദ് കുമാർ, സമിതി ഭാരവാഹികളായ ഷാബിൻ പുരുഷൻ, ശ്രീകുമാർ, ഡി. ഷിനോദ്, കെ. ദീപേഷ്, വി. ബിൻസ്, സുലോചന പ്രഭാകരൻ, മധു പരുവച്ചോട്ടിൽ, അജിത മധുക്കുട്ടൻ, എം.ജി. രഞ്ജിത്ത്, രഞ്ജന സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാവിലെ മുതൽ തന്നെ നീന്തൽക്കാർക്ക് പ്രോത്സാഹനവുമായി നിരവധി നാട്ടുകാരും പുഴയോരത്ത് തടിച്ചുകൂടിയിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും