Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

വൈക്കം: തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ, ഗീവ് സൈറ്റ് ഫൗണ്ടേഷൻ, തൃപ്പൂണിത്തുറ ആർ.സി.എം (RCM) ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ടി.വി. പുരം പഞ്ചായത്ത് വാർഡ് രണ്ടിലെ കണിച്ചേരി അംഗൻവാടിയിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ കവിത റെജി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ (TNRA) പ്രസിഡൻ്റ് ക്യാപ്റ്റൻ വിനോദ് കുമാർ എ. (റിട്ട.) ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മരുന്നുകൾ സൗജന്യമായി നൽകുന്നതാണ്. കൂടാതെ തുടർ ചികിത്സകൾക്കും വിദഗ്ദ്ധ പരിശോധനകൾക്കും ഫീസ് ഇളവുകൾ ലഭ്യമാക്കും. മെഡിസെപ് ഉൾപ്പെടെ 25-ഓളം ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആവശ്യമായ രോഗികൾക്ക് മിതമായ നിരക്കിൽ കീ ഹോൾ ശസ്ത്രക്രിയയും നടത്തിക്കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടി.എൻ.ആർ.എ ഭാരവാഹികളായ കെ.കെ. ഷാജിമോൻ (സെക്രട്ടറി), ശെൽവരാജ് മണലേഴത്ത് (വൈസ് പ്രസിഡൻ്റ്) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9567255474, 9745319385, 7559820002.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും