കൊതവറ സഹകരണ ബാങ്കിന്റെ കൺസ്യൂമർഫെഡ് ഓണച്ചന്തയ്ക്ക് തുടക്കമായി
വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡ് ഓണച്ചന്തക്ക് തുടക്കമായി. ബാങ്ക് പ്രസിഡൻ്റ് പി.എം. സേവ്യറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ ഭക്ഷ്യധാന്യ കിറ്റു വിതരണം ചെയ്ത് ഓണ വിപണി ഉദ്ഘാടനം ചെയ്തു. 10കിലോ അരിയും വെളിച്ചെണ്ണയുമടക്കം 17ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെട്ട ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുന്നത്. 1394 രൂപയാണ് ഒരു കിറ്റിന് വില. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞനിരക്കിൽ ഓണ വിപണന മേളയിൽ നിന്ന് ലഭിക്കുമെന്ന് കെ. ബിനിമോൻ എം.എൽ.എ പറഞ്ഞു.

ബാങ്ക് വൈസ് പ്രസിഡൻ്റ് എം.ജി. ജയൻ, ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ, മുൻപ്രസിഡൻ്റ് സി.ടി. ഗംഗാധരൻനായർ, ഭരണ സമിതി അംഗങ്ങളായവി.എം. അനിയപ്പൻ, കെ.വി. പ്രകാശൻ, ജോഷി ജോസഫ്, കുര്യാക്കോസ്ദാസ്,
ശ്രീദേവി സന്തോഷ്, ബീനാ മുരുകാനന്ദൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments ()