പഴുതുവള്ളില്‍ ക്ഷേത്രത്തില്‍ ഗുരുദേവ പ്രാര്‍ത്ഥനാലയം സമര്‍പ്പണം നടത്തി
വൈക്കം: പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള പഴുതുവള്ളില്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ഗുരു ദേവ പ്രാര്‍ത്ഥനാലയത്തിന്റെ സമര്‍പ്പണം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വ്വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ചെമ്മനത്തുകര ഷിബു ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

സമൂഹപ്രാര്‍ത്ഥന, വിളക്കുപൂജ, ഗുരുപൂജ, അന്നദാനം എന്നിവ പ്രധാനചടങ്ങുകള്‍ ആയിരുന്നു. ക്ഷേത്രം പ്രസിഡന്റ് സത്യന്‍ രാഘവന്‍, സെക്രട്ടറി വി.ആര്‍ അഖില്‍, വനിതാസംഘം പ്രസിഡന്റ് സ്മിത മനോജ്, സെക്രട്ടറി രമ ബാബു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി സൂരജ് സലി, എന്നിവര്‍ പ്രസംഗിച്ചു.
Comments ()