Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കഥകളുടെ സുല്‍ത്താന്റെ നാട്ടില്‍ പി. പ്രദീപിന്റെ പര്യടനം

കഥകളുടെ സുല്‍ത്താന്റെ നാട്ടില്‍ പി. പ്രദീപിന്റെ പര്യടനം
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന് തലയോലപ്പറമ്പ് പഞ്ചായത്തിലെ പഴമ്പെട്ടിയിൽ ലഭിച്ച സ്വീകരണം

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്റെ നാട്ടില്‍ ആവേശമുയര്‍ത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് പര്യടനം നടത്തി. തലയോലപ്പറമ്പ് പഞ്ചായത്തിലെ മുഴുവന്‍ ഉള്‍പ്രദേശങ്ങളിലും കാല്‍നടയായി സഞ്ചരിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് ഭൂതപുരത്ത് നിന്നാണ് സ്ഥാനാര്‍ഥിയുടെ കാല്‍നട പര്യടനം ആരംഭിച്ചത്. കോലേഴം, പാലസ് ജങ്ഷൻ, താഴപ്പള്ളി, അടിയും, ഉമ്മാംകുന്ന്, ചേമ്പാലകോളനി വഴി പള്ളിക്കവലയില്‍ രാവിലത്തെ പര്യടനം സമാപിച്ചു. തുടര്‍ന്ന് തലയോലപ്പറമ്പ് ഡി.ബി കോളേജിലെ യാത്രയയപ്പ് സമ്മേളനത്തിലും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് ഈരേത്ത്, ലക്ഷം വീട്, കപ്പേള, ചെള്ളാങ്കൽ, മാക്കോകുഴി, കോരിക്കൽ, പഴംപെട്ടി എന്നിവിടങ്ങളിലും സ്ഥാനാർഥി പര്യടനം നടത്തി. എല്‍.ഡി.എഫ് നേതാക്കളായ ഡോ.സി.എം കുസുമന്‍, എ.എം അനി, വി.കെ രവി, മാത്യൂസ് ദേവസ്യ, ആന്റണി കളമ്പുകാടന്‍, വി.ടി പ്രതാപൻ, അബ്ദുൽ സലിം, കെ. ബാബുക്കുട്ടൻ, ബി. അനൂപ്, എം.പി തിലകൻ, പി.ആർ മുരുകദാസ്, എം.പി ജയപ്രകാശ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ