വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിനി തിരയില്‍പ്പെട്ട് മരിച്ചു
തിരുവനന്തപുരം: വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിനി തിരയില്‍പ്പെട്ട് മരിച്ചു.ഒഡീഷ സ്വദേശിനി പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോണ്‍ സുഭാഷ് മാർഗില്‍ ബിജയകുമാറിന്റെയും മംമ്തയുടെയും മകളാണ് മരിച്ച പ്രിയങ്ക സാഹോ. സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്ക ശനിയാഴ്ച വൈകീട്ട് കടലില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ബഹളം വെച്ചതോടെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദ സഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെയും ഇവർ കരയ്ക്കെത്തിച്ച് ആംബുലൻസില്‍ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ