വായനാദിനാചരണവും ദലമർമ്മരങ്ങൾ പുസ്തക പ്രകാശനവും നടത്തി
വൈക്കം: അന്ധവിശ്വാസങ്ങളെയും, ദുരാചാരങ്ങളേയും അകറ്റി മനുഷ്യനെ നേർവഴിയിലേക്കു നയിക്കാൻ സാഹിത്യരചനകൾക്കും, വായനക്കും കഴിയുമെന്നു കവി കുരീപ്പുഴശ്രീകുമാർ. വായനാദിനത്തോടനുബന്ധിച്ച് യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യചർച്ചയും പുസ്തക പ്രകാശനവും നടത്തി പ്രസംഗിക്കുകയായിരുന്നു കുരീപ്പുഴ ശ്രീകുമാർ. പി. സോമൻപിള്ളയുടെ 'ദലമർമ്മരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് നടന്നത്. കവി കുരീപ്പുഴ ശ്രീകുമാറാണ് പുസ്തകപ്രകാശനവും സാഹിത്യ പരിപാടി ഉദ്ഘാടനവും നടത്തിയത്. കഥാകൃത്ത് പി. സോമൻപിള്ള ചടങ്ങിൽ അദ്ധ്യക്ഷനായി.

എം ഡി ബാബു രാജ് . ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ ഡി. മനോജ്, സാംജി ടി.വി.പുരം, ശ്രീലത വർമ്മ, പി.കെ ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ആർ. സുരേഷ് പുസ്തക പരിചയം നടത്തി.
Comments ()