Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വെച്ചൂർ അച്ചിനകം പള്ളിയിൽ ഊട്ടുനേർച്ച തിരുനാൾ

വെച്ചൂർ അച്ചിനകം പള്ളിയിൽ ഊട്ടുനേർച്ച തിരുനാൾ

വൈക്കം: വെച്ചൂർ അച്ചിനകം പള്ളിയിലെ ഊട്ടുനേർച്ച തിരുനാൾ വ്യാഴാഴ്ച തുടങ്ങും. അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിലെ വി. അന്തോനീസിൻ്റെ 795 -മത് മരണ വാർഷികം അനുസ്മരിച്ചുള്ള ഊട്ടു നേർച്ച തിരുനാൾ ചടങ്ങുകളാണ് ജൂൺ 11 മുതൽ 13 വരെ നടക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 
4.45 ന് പ്രസുദേന്തി വാഴ്ച നടക്കും, തിരുനാൾ കൊടിയേറ്റിന് ശേഷം ആഘോഷമായ ദിവ്യബലിക്ക് ഫാദർ ആൻ്റണി കോലഞ്ചേരി കാർമികത്വം വഹിക്കും. മരണ വാർഷികം അനുസ്മരിച്ചു നടത്തുന്ന ദീപക്കാഴ്ചയിൽ ഭക്തജനങ്ങൾ 795 ദീപങ്ങൾ തെളിക്കും. തിരുശേഷിപ്പ് വണക്കദിനമായ 12ന് വൈകിട്ട് 5ന് ജപമാലയെ തുടർന്നുള്ള ദിവ്യബലി, നൊവേന, ആരാധന എന്നിവയ്ക്ക് ഫാ. പീറ്റർ കണ്ണമ്പുഴ കാർമികനാകും. തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണം നടക്കും.
തിരുനാൾ ദിനമായ 13 ന് രാവിലെ 6ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിക്കും. 10ന് ജപമാല, 10.30ന് നേർച്ചസദ്യ വെഞ്ചരിപ്പ് നടത്തും. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാദർ ജോഷി കളപ്പറമ്പത്ത് മുഖ്യകാർമികനാകും. ഫാദർ ഫെർണാൻ്റോ ജോസ് കപ്പൂച്ചിൻ വചനസന്ദേശം നൽകും. തുടർന്ന് നേർച്ച സദ്യ. വൈകിട്ട് 5.30 ന് ദിവ്യബലിയെ തുടർന്ന് തിരുസ്വരൂപം എടുത്തുവയ്ക്കൽ, കൊടിയിറക്ക് എന്നി ചടങ്ങുകൾ നടക്കും. തിരുനാളിനും നേർച്ച സദ്യയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ആൻ്റണി മംഗലത്ത്, കൈക്കാരന്മാരായ സോജി ജോർജ് പുത്തൻപുര, ലാലിച്ചൻ പുത്തൻ പറമ്പ്, വൈസ് ചെയർമാൻ റോബിൻ മങ്ങാരത്തുചിറ എന്നിവർ അറിയിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും