മതസൗഹാർദ്ദത്തിന്റെ നനവായ് ഹൃദയങ്ങളിൽ പെയ്തിറങ്ങിയ ദാഹജലം
കുടവെച്ചൂർ: മാതാവിന്റെ പിറവി തിരുനാളിനോടനുബന്ധിച്ചുള്ള ആരാധനദിനത്തിൽ ശ്രീകൃഷ്ണജയന്തി ശോഭയാത്രയ്ക്ക് ദാഹജലം നൽകി കുടവെച്ചൂർ സെന്റ് മേരീസ് പള്ളി മാതൃകയായി. മതങ്ങളുടെ പേരിൽ വേർതിരിവുകൾ തീർക്കാതെ, ആഘോഷങ്ങളെ പരസ്പര സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വേദിയാക്കണമെന്ന സന്ദേശമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ഈ പ്രവർത്തനത്തിന്റെ ആസൂത്രകനും ഇടവക വികാരിയുമായ റവ.ഫാ. ജോഷി കളപ്പറമ്പത്ത് അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് വികാരി റവ.ഫാ. ജിബിൻ ഷാജി, വൈസ് ചെയർമാൻ ജിയോ ഭഗവതിക്കൽ, ട്രസ്റ്റിമാരായ സേവ്യർ മലയിൽ, ബിജു മിത്രംപള്ളിൽ എന്നിവരോടൊപ്പം വിശ്വാസികളും ഒത്തുചേർന്ന് ശോഭയാത്രയെ ഹൃദയപൂർവ്വം സ്വീകരിച്ചു.

വിശ്വാസത്തിന്റെ വഴികൾ വ്യത്യസ്തമെങ്കിലും സ്നേഹത്തിന്റെ ഉറവിടം ഒന്നാണെന്ന് ബാലഗോകുലം പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഈ പ്രവർത്തനം വെച്ചൂർ ഗ്രാമത്തിൽ മതസൗഹാർദ്ദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും മനോഹര ദൃശ്യമായി മാറി.
Comments ()