Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്
|
Loading Weather...
Follow Us:

ഓണനാളിലും കുടിവെള്ളമില്ല: വെച്ചൂർ പഞ്ചായത്തിൽ പ്രതിഷേധം ശക്തം

ഓണനാളിലും കുടിവെള്ളമില്ല: വെച്ചൂർ പഞ്ചായത്തിൽ പ്രതിഷേധം ശക്തം

വൈക്കം: ഓണക്കാലത്ത് കുടിവെള്ളം കിട്ടാതെ വെച്ചൂർ പഞ്ചായത്ത് നിവാസികൾ വലയുന്നു. വെച്ചൂർ പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും മൂന്നുദിവസമായി കുടിവെള്ളമില്ലന്നാണ് പരാതി. വെച്ചൂർ പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണത്തിനായി നാലു വാൽവുകളുണ്ടെങ്കിലും പുത്തൻ പാലത്തെ വാൽവ് മാത്രമാണ് തുറന്നത്. ഇതിനാകട്ടെ വേണ്ടത്ര സമ്മർദ്ദം ഇല്ലാത്തതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ മാത്രം നൂല് പോലെയാണ് കുടിവെള്ളമെത്തുന്നത്. ഇതോടെയാണ് ഓണക്കാലത്ത് വെച്ചുരുകാരുടെ കുടിവെള്ളം മുട്ടിയത്. ജലവിതരണവുമായി ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ മാറിമാറി വിളിച്ചിട്ടും അവധിക്കാലമായതിനാൽ ആരും ഫോൺ എടുക്കുന്നില്ല എന്ന് വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഭിഷേക് പറഞ്ഞു.

ഇതോടെ തിരുവോണനാളിൽ പോലും കൊടുതുരുത്ത്, മറ്റം പൊന്നങ്കരി , കുറ്റിച്ചിറ, ഇടയാഴം മേഖലകളിൽ കുടിവെള്ളം മുട്ടുന്ന സ്ഥിതിയാണ്. പഞ്ചായത്ത് അധികൃതർ പോലും വിളിച്ചിട്ട് ഒരു ഉദ്യോഗസ്ഥനും ഫോൺ എടുക്കാൻ തയ്യാറാകുന്നില്ല എന്നാണ് പരാതി ഉയരുന്നത്. ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെ ജനങ്ങളുടെ വലിയ പ്രതിഷേധമാണ് പഞ്ചായത്തിൽ ഉയരുന്നത്. തിരുവോണനാളിൽ പോലും ഒരു പഞ്ചായത്തിൽ ആകെ കുടിവെള്ളം മുട്ടിക്കുന്ന സ്ഥിതി ഉണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. ജനപ്രതിനിധികൾ ഇടപെട്ട് കുടിവെള്ളം ലഭ്യമാക്കാൻ ഉടൻ നടപടിയെടുക്കണം എന്നാണ് ആവശ്യം ഉയരുന്നത്. ഓണക്കാലത്ത് വൈക്കത്ത് കുടിവെള്ളം മുടങ്ങാതിരിക്കാൻ പമ്പ് ഹൗസിൽ എം.എൽ.എ കെ. ബിനി മോൻ പോയി എല്ലാം ശരിയാക്കിയെന്ന പ്രസ്താവന ഇറക്കിയിട്ടും വെച്ചൂരിലെ സ്ഥിതി ഇതാണെന്നാണ് ആക്ഷേപം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും