കുടിവെള്ള ക്ഷാമം: ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചർച്ച നടത്തി വെച്ചൂർ പഞ്ചായത്ത്
വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ചുമതലയുള്ള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ പഞ്ചായത്ത് യോഗത്തിൽ വിളിച്ചുവരുത്തി. പഞ്ചായത്തിൽ ജലവിതരണ ചുമതലയുള്ള വൈക്കം വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ജീവനക്കാരുമായാണ് വെച്ചൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചർച്ച നടത്തിയത്. വെള്ളത്തിന്റെ പമ്പിംങ് ക്രമികരിച്ചു കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി വെച്ചൂർ പഞ്ചായത്ത് അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വൈസ് പ്രസിഡന്റ് എൻ. അഭിഷേക്, പഞ്ചായത്ത് സെക്രട്ടറി പി. അജയകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി.ഡി. ഗീത, പഞ്ചായത്ത് അംഗങ്ങളായ മോഹൻദാസ് വെച്ചൂർ, മിനിമോൾ കോട്ടക്കൽ, ശ്രീദേവി ജയൻ, ജയശ്രീ, രജീഷ്, അഭിലാ കുശൻ, അമലേന്ദു എന്നിവരും പങ്കെടുത്തു.
Comments ()