കനത്ത മഴയിൽ വീടു തകർന്നു
മറവൻതുരുത്ത്: കനത്ത മഴയിൽ വീടിൻ്റെ മേൽക്കുര തകർന്നു. മറവൻതുരുത്തു പഞ്ചായത്ത് മൂന്നാം വാർഡിൽ പഞ്ഞിപ്പാലം ഭാഗത്ത് പനത്തറയിൽ ശശിധരൻ്റെ വീടാണ് തകർന്നത്.
ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.
ഭിന്നശേഷിക്കാരനായ ശശിധരനും ഭാര്യ രാജാമണിയുമാണ് ഇവിടെ താമസം.
അടുക്കളയും ഒരു കിടപ്പുമുറിയും പൂർണ്ണമായും മറ്റൊരു കിടപ്പുമുറി ഭാഗികമായും തകർന്നതോടെ കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലായി കുടുംബം.

സംഭവം നടക്കുമ്പോൾ ഇരുവരും വീടിനു മുൻഭാഗത്തായിരുന്നു. ശബ്‌ദംകേട്ട് വെളിയിലേക്ക് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇവർക്ക് വിവാഹിതരായ രണ്ടു പെൺമക്കളാണുള്ളത്. വില്ലേജ് ഓഫീസർ കെ.ആർ. രഞ്ജിത്കുമാർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Comments ()