Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് കോട്ടയം പള്ളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചു പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ സൈക്കിൾ ഇരുപതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ്സുകാരി മരിച്ചു ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് ഭക്ഷ്യവിഷബാധ: യുവാവ് മരിച്ചു വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് കോട്ടയം പള്ളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചു പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ സൈക്കിൾ ഇരുപതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ്സുകാരി മരിച്ചു ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് ഭക്ഷ്യവിഷബാധ: യുവാവ് മരിച്ചു വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി
|
Loading Weather...
Follow Us:

വെള്ളൂരിൽ കേരളാ റബർ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

വെള്ളൂരിൽ കേരളാ റബർ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
വെള്ളൂരിൽ കേരളാ റബർ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

എസ്. സതീഷ്കുമാർ

വൈക്കം: വെള്ളൂരിൽ കേരളാ റബർ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിർമ്മാണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വെള്ളൂരില്‍ ആരംഭിക്കുന്ന കേരള റബര്‍ ലിമിറ്റഡ് തുടങ്ങുന്നത്. 20,176 ചതുരശ്ര അടിയില്‍ പത്തുകോടി രൂപ ചെലവഴിച്ചാണ് ഭരണവിഭാഗം ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

0:00
/1:50

ചടങ്ങിൽ തിരഞ്ഞെടുത്ത ആറു നിക്ഷേപകര്‍ക്ക് റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള സമ്മതപത്രവും മന്ത്രി കൈമാറി. വ്യവസായ രംഗത്ത് വളരെ സാധ്യതകളുള്ള കോട്ടയത്തെ വ്യവസായ ഹബാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനു പുറത്ത് പ്രവർത്തിക്കുന്ന വ്യവസായ സംരംഭങ്ങളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി 157.04 ഏക്കര്‍ ഭൂമിയില്‍ 390 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിദത്ത റബര്‍ അധിഷ്ഠിത വ്യവസായങ്ങളും അനുബന്ധ യൂണിറ്റുകളും ആരംഭിക്കുന്നതിന് 100 ഏക്കര്‍ ഭൂമിയാണ് ഒരുക്കുന്നത്. വ്യവസായ സംരംഭകരുടെ ഉപയോഗത്തിനായി 900 ചതുരശ്ര അടി വീതം വരുന്ന രണ്ട് വലിയ വര്‍ക്ക് സ്റ്റേഷനുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 100 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, ഡൈനിംഗ് സൗകര്യം എന്നിവയുമുണ്ട്. 110കെ.വി സബ്സ്റ്റേഷന്‍, വെയര്‍ഹൗസ്, സെന്‍ട്രല്‍ ടൂള്‍ റൂം, സെന്‍ട്രല്‍ മിക്‌സിംഗ് പ്ലാന്റ്, ലാറ്റക്‌സ് കമ്പൗണ്ടിംഗ് ആന്‍ഡ് പ്രീ- വള്‍ക്കനൈസേഷന്‍ സൗകര്യങ്ങള്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും കോംപ്ലക്‌സില്‍ സജ്ജീകരിക്കുന്നുണ്ട്. ചടങ്ങിൽ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് വൈസ് പ്രസിഡൻ്റ് അനീഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വര്‍ഗീസ്, വൈസ് പ്രസിഡൻ്റ് കുര്യാക്കോസ് തോട്ടത്തിൽ, കേരള റബര്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഷീലാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും