Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വൈക്കം വെള്ളൂർ കെ.ആർ.എല്ലിന് ജനദ്രോഹ ജലവിതരണം: പ്രതിഷേധം ശക്തമാക്കാൻ ജനകീയ സമരസമിതി

വൈക്കം വെള്ളൂർ കെ.ആർ.എല്ലിന് ജനദ്രോഹ ജലവിതരണം: പ്രതിഷേധം ശക്തമാക്കാൻ ജനകീയ സമരസമിതി

വൈക്കം: വെള്ളൂരിലെ കെ.ആർ.എല്ലിന് വ്യവസായിക ആവശ്യത്തിന് ഗാർഹിക കുടിവെള്ള പൈപ്പ് ലൈനിൽ നിന്ന് കുടിവെള്ളം നൽകുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി രംഗത്ത്.
വെള്ളൂർ ഗ്രാമപഞ്ചായത്തിലെ 5,10 വാർഡുകളിലെ വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈനിൽ നിന്ന് വ്യവസായിക ആവശ്യത്തിന് വലിയ വ്യാസമുള്ള കുഴൽ വഴി വെള്ളം നൽകാനുള്ള നീക്കമാണ് പ്രതിഷേധം ഉയർത്തുന്നത്. നിലവിലെ കുടിവെള്ളക്ഷാമവും ഭാവിയിലെ പ്രതിസന്ധിയും ചൂണ്ടിക്കാണിച്ച് വെള്ളൂർ ഗ്രാമപഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി വാട്ടർ അതോറിറ്റിക്കും, വകുപ്പ് മന്ത്രിക്കും നൽകി. എന്നാൽ ഇതിനെയും ജനകീയ പ്രതിഷേധത്തെയും അവഗണിച്ചുകൊണ്ടാണ് വാട്ടർ അതോറിറ്റി രാത്രിയുടെ മറവിൽ കഴിഞ്ഞ ദിവസം കണക്ഷൻ നൽകിയതാണ് ജനകീയ രോഷം ഉയർത്തുന്നത്.

നിലവിൽ കെ.ആർ.എല്ലിന് ചെറിയ പൈപ്പ് വഴി കുടിവെള്ളം നൽകുന്നുണ്ട് എന്നും ഇത് കൂടാതെയാണ് വലിയ കുഴൽ വഴി ഗാർഹിക കണക്ഷനിൽ നിന്ന് വെള്ളം കൊടുക്കാൻ ശ്രമം നടക്കുന്നതെന്നാണ് ജനകീ സമരസമിതിയുടെ പരാതി. കുടിവെള്ള ടാങ്കിൽ നിന്ന് നേരിട്ട് വെള്ളം നൽകിയാൽ പ്രതിസന്ധി ഉണ്ടാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജനകീയ പ്രതിഷേധത്തെ അവഗണിച്ച് ഉദ്യോഗസ്ഥരുടെ നിലവിലെ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്. വെള്ളൂരിൽ ജനകീയ സമരസമിതി യോഗം ചേർന്ന് തുടർ പ്രക്ഷോഭങ്ങൾ നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ്, വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, പഞ്ചായത്ത് അംഗം ടി.വി ബേബി, സാജൻ ലൂക്ക് മാത്യു, എ.കെ രജിഷ്, ആർ. രോഹിത്, പി.കെ തങ്കൻ, സി.എം രാധാകൃഷ്ണൻ, ആർ. നികിതകുമാർ, ഷാഹിം വി.എ, അമൽ പി.എം, വി.കെ മഹിളാമണി, ഷാൻ വി.എച്ച്, ഷെരീഫ്, പ്രകാശൻ എന്നിവർ പങ്കെടുത്തു. ജനകീയ സമരസമിതി ചെയർമാനായി അനീഷ് ചന്ദ്രനെയും കൺവീനറായി ആർ. നികിതകുമാറിനെയും തിരഞ്ഞെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും