Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆
|
Loading Weather...
Follow Us:

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ഓറഞ്ച് അലർട്ട്

02/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

02/08/2026: തിരുവനന്തപുരം, കൊല്ലം

03/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

06/08/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും