Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്
|
Loading Weather...
Follow Us:

പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന് റിസം വാട്ടർ വേപ്പർ തെറാപ്പി

പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന് റിസം വാട്ടർ വേപ്പർ തെറാപ്പി

മുതിർന്ന പുരുഷന്മാരിൽ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണ് ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (ബി.പി.എച്ച്). മൂത്രസഞ്ചിക്ക് താഴെയായി കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലോ അതിനു ചുറ്റുമുള്ള ഭാഗത്തോ ഉണ്ടാകുന്ന വീക്കത്തെയും അണുബാധയെയുമാണ് പ്രോസ്റ്റേറ്റ് വീക്കം അഥവാ ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (ബി.പി.എച്ച്) എന്ന് വിശേഷിപ്പിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, അടിവയറ്റിലോ പുറംഭാഗത്തോ വേദന, തുടർച്ചയായ മൂത്രശങ്ക എന്നിവയൊക്കെ പ്രോസ്റ്റേറ്റിലേക്ക് നയിക്കുന്ന ലക്ഷണങ്ങളാണ്. ശസ്ത്രക്രിയയെയും ദീർഘകാല വിശ്രമത്തെയും ഭയന്ന് ചികിത്സിക്കാതെ രോഗം മറച്ചുവെച്ച് മുന്നോട്ടുപോകുന്നുണ്ട്. എന്നാൽ ശസ്ത്രക്രിയയില്ലാതെ തന്നെ വളരെ വേഗത്തിൽ രോഗമുക്തി നേടാൻ റിസം വാട്ടർ വേപ്പർ തെറാപ്പി എന്ന ചികിത്സ ഇപ്പോൾ ലഭ്യമാണ്. ഫലപ്രദമായ പല ചികിത്സകളും ഇതിനുണ്ടെങ്കിലും സമീപകാലത്തായി വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ചികിത്സ രീതിയാണ് റിസം.

എന്താണ് റിസം വാട്ടർ വേപ്പർ തെറാപ്പി‍?

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്നതുമൂലമുണ്ടാകുന്ന മൂത്രാശയ തടസ്സങ്ങൾക്ക് (BPH) നീരാവി (Water Vapour) ഉപയോഗിച്ച് നടത്തുന്ന ചികിത്സയാണ് റിസം തെറാപ്പി. പ്രകൃതിദത്തമായ ചൂടുള്ള നീരാവി ചെറിയ അളവിൽ പ്രോസ്റ്റേറ്റ് ടിഷ്യുവിലേക്ക് കടത്തിവിട്ട് അധികമുള്ള കോശങ്ങളെ നശിപ്പിക്കുന്നതാണ് രീതി. വലിയ സർജറിയോ ജനറൽ അനസ്തേഷ്യയോ ഇതിന് ആവശ്യമില്ല. പരമ്പരാഗത ശസ്ത്രക്രിയയിൽ നിന്ന് വ്യത്യസ്തമായി, മൂത്രനാളിയിലൂടെ കടത്തിവിടുന്ന ഒരു ചെറിയ ഉപകരണം ഉപയോഗിച്ചാണ് റെസം നടത്തുന്നത്. പരമ്പരാഗത ചികിത്സയിലേത് പോലെ രോഗിയെ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നില്ലെന്നതും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആശുപത്രിയിൽ നിന്ന് മടങ്ങാനാകുന്നുവെന്നതും പ്രത്യേകതയാണ്.

പ്രോസ്റ്റേറ്റ് വീക്കത്തിന്‍റെ ലക്ഷണങ്ങൾ‍?

  • രാത്രിസമയങ്ങളിൽ തുടർച്ചയായ മൂത്രശങ്ക
  • മൂത്രമൊഴിക്കുമ്പോൾ വേദന
  • തുടർച്ചയായ മൂത്ര ശങ്ക
  • ദുർബലമായ മൂത്ര പ്രവാഹം
  • പനി
  • മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ
  • ഓക്കാനം അല്ലെങ്കിൽ ഛർദ്ദി

എന്താണ് പ്രോസ്റ്റേറ്റ് വീക്കത്തിന് കാരണം?

ബാക്ടീരിയ അണുബാധയാണ് സാധാരണയായി പ്രോസ്റ്റാറ്റിറ്റിസിന് കാരണമാകുന്നത്. മൂത്രനാളിയിൽ നിന്നോ മൂത്രസഞ്ചിയിൽ നിന്നോ ബാക്ടീരിയ പ്രോസ്റ്റേറ്റ് ഗ്രന്ധിയിലേക്ക് കടക്കുന്നത്, മൂത്രം പൂർണ്ണമായി പോകാതെ തടഞ്ഞുനിൽക്കുന്ന അവസ്ഥ, മൂത്രസഞ്ചിയിലെ അണുബാധ പ്രോസ്റ്റേറ്റിലേക്ക് വ്യാപിക്കുന്നത്, വയറിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾ, മൂത്രം പോകുവാൻ ട്യൂബ് ഇടുന്നത്, മൂത്രനാളിയിലുള്ള ശസ്ത്രക്രിയ, പൂർണമായും ചികിത്സിക്കാത്ത പഴകിയ അണുബാധ, ലൈംഗികരോഗങ്ങൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന നീർക്കെട്ട് തുടങ്ങിയവയൊക്കെ കാരണമാകാം.

റിസം തെറാപ്പിയുടെ ഗുണങ്ങൾ?

  • മുറിവുകളില്ല, സങ്കീർണതകൾക്കുള്ള സാധ്യത കുറവ്.
  • വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുന്നു.
  • ലൈംഗിക ശേഷിയെ ബാധിക്കാനുള്ള സാധ്യത കുറവാണ്.
  • ആശുപത്രിയിൽ അഡ്മിറ്റാക്കി ചികിത്സിക്കാനുള്ള സാധ്യത കുറവ്.
  • ദീർഘകാല മരുന്നുകളുടെ ആവശ്യമില്ലാതെ ആശ്വാസം.
  • വലുതായ പ്രോസ്റ്റേറ്റ് ടിഷ്യുവിന് മാത്രമാണ് ചികിത്സ. ചുറ്റുമുള്ള കോശങ്ങൾ സുരക്ഷ‍ിതമായിരിക്കും.

ചികിത്സക്കായി എന്ത് ചെയ്യണം?

പ്രോസ്റ്റേറ്റ് വീക്കത്തിന്‍റെ ലക്ഷണങ്ങളുള്ളവർ വിദഗ്ധ യൂറോളജിസ്റ്റിനെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പരിശോധനയിലൂടെ നിങ്ങൾക്ക് റിസം തെറാപ്പി അനുയോജ്യമാണോയെന്ന് അദ്ദേഹം നിർണയിക്കും. വലിപ്പമേറിയ പ്രോസ്റ്റേറ്റ് പ്രശ്നം, കാൻസർ എന്നിവക്ക് റിസം നിർദേശിക്കപ്പെടില്ല. വലിയ ഗുരുതരാവസ്ഥയിലുള്ളതല്ലാത്ത പ്രോസ്റ്റേറ്റ് വീക്കത്തിനാണ് റിസം നിർദേശിക്കപ്പെടുക.

രോഗമുക്തിയും ചികിത്സാനന്തര പരിചരണവും

റിസം തെറാപ്പിക്ക് ശേഷം വളരെ വേഗത്തിൽ തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും. മിക്ക രോഗികളും ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാറുണ്ട്.

വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രോസ്റ്റേറ്റ് വീക്കത്തിന് വിദഗ്ധ ചികിത്സയും റിസം തെറാപ്പിയും ലഭ്യമാണ്. ഫോൺ 9961640000

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും