വൈക്കം യോഗക്ഷേമ ഉപസഭ വാര്‍ഷികപൊതുയോഗം
വൈക്കം: വൈക്കം യോഗക്ഷേമ ഉപസഭയുടെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടത്തി. ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് നീലകണ്ഠന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിതന്‍ നമ്പൂതിരി, സംസ്ഥാന കമ്മറ്റിഅംഗം ജി. പ്രശാന്ത്, അഡ്വ.കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി, യോഗക്ഷേമസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. നമ്പൂതിരി, ജില്ലാ വൈസ് പ്രസിഡന്റ് വാസുദേവന്‍പോറ്റി, സതീഷ് എസ്.പോറ്റി, വാസുദേവന്‍ നമ്പൂതിരി, വനിതാ പ്രസിഡന്റ് ബിന്ദു മണികണ്ഠന്‍ നമ്പൂതിരി, സജിത്ത് പുതുമന, എന്നിവര്‍ പ്രസംഗിച്ചു. ഉപസഭയുടെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന സഭാകെട്ടിടത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.
Comments ()