Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ആരോഗ്യ, കാർഷിക, ടൂറിസം മേഖലകൾക്ക് പ്രാമുഖ്യം നൽകി നഗരസഭാ ബഡ്ജറ്റ്

ആരോഗ്യ, കാർഷിക, ടൂറിസം മേഖലകൾക്ക് പ്രാമുഖ്യം നൽകി നഗരസഭാ ബഡ്ജറ്റ്
വൈക്കം നഗരസഭയുടെ ബഡ്ജറ്റ് ഉപാധ്യക്ഷ സൗദാമിനി അഭിലാഷ് അവതരിപ്പിക്കുന്നു

എസ്. സതീഷ്കുമാർ

വൈക്കം: ഈ കൗൺസിൽ കാലത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങും എന്ന പ്രഖ്യാപനവുമായി വൈക്കം നഗരസഭ ബജറ്റ് അവതരണം.

0:00
/2:21

നഗര സൗന്ദര്യവൽക്കരണ പദ്ധതി, ബീച്ച് നവീകരണം, ബോട്ട് ജെട്ടിയിൽ രാജീവ് ഗാന്ധി സദ്ഭാവന ഓപ്പൺ സ്റ്റേഡിയം, അപകടാവസ്ഥയിൽ ആയ നഗരസഭ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയ കെട്ടിട നിർമ്മാണം, ക്യാൻസർ രോഗികൾക്ക് സുരക്ഷിത ഭക്ഷണത്തിനായി 27 വാർഡുകളിലും പോഷക തോട്ടങ്ങൾ തുടങ്ങി കാർഷിക,ആരോഗ്യ, ടൂറിസം മേഖലകൾക്ക് പ്രാമുഖ്യം നൽകിയുള്ള 2026-27 നഗരസഭ ബജറ്റാണ് ഉപാദ്ധ്യക്ഷ സൗദാമിനി അഭിലാഷ് അവതരിപ്പിച്ചത്. മത്സ്യമാർക്കറ്റിൽ ആധുനിക കെട്ടിടം നിർമ്മിക്കും പുളിഞ്ചുവട് കോവിലകത്തും കടവ്, ശ്രീമൂലം മാർക്കറ്റ് എന്നിവിടങ്ങളിൽ ബീഫ് സ്റ്റാളുകൾ തുറക്കാനും ബജറ്റിൽ പദ്ധതിയുണ്ട്. നഗരത്തിൽ പുതിയ റോഡുകൾക്കായി 14,02,100 രൂപയും ഓടകളും ഷോപ്പിംഗ് കോപ്ലക്സ് നവീകരണത്തിനുമായി 30 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിട്ടുണ്ട് എൽ.ഐ.സി കെട്ടിടവും പഴയ സ്വകാര്യ ബസ്സ് സ്റ്റാൻസിലെ ഷോപ്പിംഗ് കോപ്ലക്സും പൊളിച്ച് പണിയാനും പദ്ധതിയുണ്ട്. അടിസ്ഥാന സൗകര്യം ലഭ്യമായാൽ തൊഴിലുറപ്പ് പദ്ധതിയിൽ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി വൈക്കം ബ്രാൻഡ് അരി വിപണിയിറക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. എന്നാൽ സർക്കാർ ആശുപത്രിയിൽ കാർഡിയോളജി തുടങ്ങാനുള്ള നിയമപരമായ എല്ലാ നടപടികളുമെടുക്കും എന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം ഈ കൗൺസിൽ കാലത്ത് തന്നെ നടപ്പാക്കുമെന്നാണ് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നൽകുന്ന ഉറപ്പ്. ആരോഗ്യ മേഖലയിൽ സഹായിക്കാനായി ഒട്ടേറെപ്പേർ ഉണ്ടെന്നും അവരുടെ കൂടി സഹായം ലഭ്യമാക്കിയാവും സർക്കാൻ അനുമതിയോടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതെന്നും ചെയർമാൻ അറിയിച്ചു. മുന്നിലിരുപ്പ് ഉൾപ്പെടെ 60,40,88,964 രൂപ വരവും 50,52,89,299 രൂപ ചെലവും 9,8,99,665 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് ആണ് കൗൺസിലിൽ അവതരിപ്പിച്ചത്. ഉച്ചക്ക് ശേഷം ബജറ്റ് ചർച്ചയും നടന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും