Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

ആറന്മുള വള്ളസദ്യ നാളെ

ആറന്മുള വള്ളസദ്യ നാളെ

ആറന്മുള: ആയിരക്കണക്കിന് ഭക്തരുടെ മനസ്സു നിറയ്ക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ നാളെ. ക്ഷേത്രത്തിൽ ഉച്ചയ്ക്കു ഉച്ചക്ക് പന്ത്രണ്ട് മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഭദ്രദീപം കൊളുത്തി ആദ്യം ഭഗവാൻ പാർഥസാരഥിക്ക് സമർപ്പിക്കും.

351 പറ അരിയുടെ സദ്യയാണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്. ആകെ 501 പറ അരിയുടെ സദ്യയാണ് അഷ്ടമിരോഹിണിക്കു തയാറാക്കുന്നത്. 125 ലീറ്റർ അമ്പലപ്പുഴ പാൽ പായസം ഉൾപ്പെടെയാണു സദ്യ വിളമ്പുന്നത്. നാളെ ഉച്ചയ്ക്ക് 12നു തുടങ്ങുന്ന സദ്യ 3.30 വരെ വിളമ്പും. ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും സദ്യ നൽകും. ക്ഷേത്ര ഊട്ടുപുരയിൽ അടുപ്പിലേക്ക് അഗ്നി പകർന്നതോടെ ഒരുക്കങ്ങൾ ക്ക് തുടക്കമായി. വള്ളസദ്യയ്ക്കുള്ള തൈര് ചേനപ്പാടി ഗ്രാമത്തിൽ നിന്നു ഭക്തജനങ്ങൾ ഘോഷയാത്രയായി ഇന്ന് രാവിലെ ക്ഷേത്ര കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും