വിവിധ അപകടങ്ങളിൽ 2 പേർക്കു പരിക്കേറ്റു കാർ ഇടിച്ചു വീണു അതിഥി തൊഴിലാളിക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിച്ചു വീണു അതിഥി തൊഴിലാളി പശ്ചിമ ബംഗാൾ സ്വദേശി സുജിത്തിന് (32) പരിക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം. രാമപുരം മരങ്ങാട് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച്ചു ഓട്ടോയിൽ യാത്ര ചെയ്തിരുന്നു മരങ്ങാട് സ്വദേശി ചെറിയാനു (50) പരിക്കേറ്റു.
Comments ()