പെൻഷൻ പരിഷ്കരണം അഞ്ചു വർഷത്തിലൊരിക്കലാക്കണം: കെ.എസ്.എസ്.പി.എ
വൈക്കം: സംസ്ഥാനത്തെ പെൻഷൻകാരുടെ പെൻഷൻ അഞ്ചു വർഷത്തിലൊരിക്കൽ പരിഷ്‌കരിക്കണമെന്നും അതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ്റെ ആവശ്യം വൈക്കം ടൗൺ യൂണിറ്റ് 42ാം വാർഷിക സമ്മേളനത്തിലാണ് ഈ ആവശ്യം. മെഡിസെപ്പ് പൂർണമായി ഉടച്ചുവാർക്കുന്നതിനും കുടിശിക ഇല്ലാതെ ഡി.ആർ ലഭ്യമാക്കുന്നതിനും സർക്കാർ അനുഭാവപൂർവം നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി എ ടൗൺ യൂണിറ്റ് പ്രസിഡൻ്റ് എൻ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം നഗരസഭ ചെയർമാൻ അബ്‌ദുൾസലാം റാവുത്തർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.എൻ. വർഷകുമാർ, വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗിരിജനായർ, കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി എം.കെ. ശ്രീരാമചന്ദ്രൻ, ടൗൺ യൂണിറ്റ് സെക്രട്ടറി ജഗദീഷ് ഡി. അക്ഷര, ഇടവട്ടം ജയകുമാർ, കെ.കെ. രാജു, ലീല അക്കരപ്പാടം, സി. സുരേഷ് കുമാർ, ബി.ഐ പ്രദീപ് കുമാർ, സി. അജയകുമാർ, കെ.എൽ സരസ്വതിയമ്മ, ഗീത കാലാക്കൽ, പി.ആർ. ശശിധരകുമാർ, കെ.എസ്. ജയകുമാർ എന്നിവരും പങ്കെടുത്തു. സമ്മേളനത്തിൽ മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു.
Comments ()