വിവിധ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ - കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ ആഷ പി. നായർ (42) അർജുൻ സൂരജ് (13) എന്നിവർക്കു പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. അർധരാത്രിയിൽ രാമപുരം ചിറകണ്ടത്ത് വച്ച് കാർ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് രാമപുരം സ്വദേശി ആഷിക് മോഹന് (33) പരിക്കേറ്റു.
Comments ()