അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6 മണിയോടെ ഇടമുള ഭാഗത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ സി.എസ് രാജു (60) അജിത രാജു (54) എന്നിവർക്കു പരിക്കേറ്റു. ഇന്നലെ വൈകിട്ട് പാമ്പാടി വെന്നിമല റൂട്ടിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പാമ്പാടി സ്വദേശി ജെയിംസ് ചാക്കോയ്ക്ക് (58) പരിക്കേറ്റു.
Comments ()