Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

തിരുവോണ ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ 8 പേർക്ക് പരിക്കേറ്റു

തിരുവോണ ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ 8 പേർക്ക് പരിക്കേറ്റു

പാലാ: തിരുവോണ ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 8 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി പൊത്തൻപുറം കവലയ്ക്ക് സമീപത്ത് വച്ച് ഇന്നലെ രാത്രി റോഡിൽ കൂടി നടക്കുന്നതിനിടെ വാൻ ഇടിച്ചു വീണ് പാമ്പാടി പഞ്ചായത്ത് അംഗം വി.ടി. ഫിലിപ്പോസിനു (മാത്തച്ചൻ പാമ്പാടി 75) പരിക്കേറ്റു. കിടങ്ങൂരിൽ വച്ച് ഇന്നലെ രാത്രി വഴിയാത്രക്കാരനെ ഇടിച്ച ശേഷം സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ് പ്രവിത്താനം സ്വദേശിനി റീന ബിനോയിക്ക് (43) പരിക്കേറ്റു.കോരുത്തോട് വെച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് കോരുത്തോട് സ്വദേശി അരവിന്ദ് വിജയന് (37) പരിക്കേറ്റു. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന അന്ത്യാളം സ്വദേശി റോബിന് (30) പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴാച്ചേരി ഭാഗത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് കടപ്പാട്ടൂരിൽ വച്ച് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് കടപ്പാട്ടൂർ സ്വദേശിനി കൃഷ്ണപ്രിയക്ക് (19) പരിക്കേറ്റു. ഇന്നലെ രാവിലെ പൈകയിൽ വെച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ നെബിൻ (22) ജിസൺ (23) ബിലാൽ (23) എന്നിവർക്ക് പരിക്കേറ്റു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും