അപകടങ്ങളിൽ 3 പേർക്ക് പരിക്കേറ്റു
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉഴവൂരിൽ വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു ചെമ്മലമറ്റം സ്വദേശി എബിൻ ജോൺസണ് (26) പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഇന്നലെ വൈകിട്ട് അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മറ്റക്കര സ്വദേശി സുനീഷ് (28), പട്യാലിമറ്റം സ്വദേശി ശരത് (27) എന്നിവർക്കു പരിക്കേറ്റു.
Comments ()