അപകടങ്ങളിൽ കുട്ടിയടക്കം 4 പേർക്ക് പരിക്ക്
പാലാ: വൈകിട്ടുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈക്കത്തു വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വൈക്കം സ്വദേശികളായ അഞ്ജു തോമസ് (32) ജസ്റ്റിന (2 വയസ് ) എന്നിവർക്ക് പരിക്കേറ്റു. 5.30 യോടെയാണ് അപകടം. പൂവത്തിളപ്പിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പാലാക്കാട് സ്വദേശി അനിൽ (42) ന് പരിക്കേറ്റു. മഞ്ചക്കുഴിയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൂവരണി സ്വദേശി ബിജുവിന് (46) പരിക്കേറ്റു . 7.30 യോടെയാണ് അപകടം.
Comments ()