അപകടങ്ങളിൽ 3 പേർക്ക് പരിക്കേറ്റു
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴു മണിയോടെ ഏറ്റുമാനൂരിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു അതിരമ്പുഴ സ്വദേശികളായ ബന്ധുക്കൾ ടോം ജോസഫ് (32) ജോയൽ സാജു (30) എന്നിവർക്കു പരിക്കേറ്റു. ഉച്ചകഴിഞ്ഞ് 2 മണിയോടെ പാമ്പാടി ഏഴാം മൈലിൽ വച്ച് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പാമ്പാടി സ്വദേശിനി അനില വർഗീസിന് (65) പരിക്കേറ്റു.
Comments ()