Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പാഴ്‌സൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് പരിക്ക്

പാഴ്‌സൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് പരിക്ക്

ഏറ്റുമാനൂർ: കാണക്കാരിയിൽ പാഴ്‌സൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കോട്ടയം എറണാകുളം റൂട്ടിൽ കാണക്കാരി ജംഗ്ഷനിലെ എസ്.എൻ.ഡി.പി ബിൽഡിംങിൽ പ്രവർത്തിക്കുന്ന ഫിൽടെക് കംപ്യൂട്ടേഴ്സ് & പ്രിൻ്റേഴ്സ്, സമീപത്തെ പാത്രക്കട എന്നിവിടങ്ങളിലേക്കാണ് പാഴ്സൽ വാഹനം ഇടിച്ച് കയറിയത്.

ഫിൽടെക് കംപ്യൂട്ടേഴ്സിൻ്റെ ചില്ല് ഗ്ലാസ് തകർത്ത് കടക്കുള്ളിലേക്ക് വാഹനം ഇടിച്ചു കയറി. ഇതോടൊപ്പം സമീപത്തെ പാത്രക്കടയുടെ ഭിത്തിയും തകർന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഫിൽടെക് കംപ്യൂട്ടേഴ്സ് ഉടമ റിൻ്റു ചെറിയാൻ മൂലപ്പറമ്പിൽ പറഞ്ഞു. ഫ്ലിപ്പ് കാർട്ട്, മീഷോ തുടങ്ങിയവയുടെ ഡലിവറി വാഹനമാണ് അപകടത്തിൽപെട്ടത്.

അങ്കമാലി സ്വദേശികളായ
പാഴ്‌സൽ വാനിൻ്റെ ഡ്രൈവർക്ക് തലക്കും താടിയെലിനും പരിക്കേറ്റു. ക്ലീനറുടെ കൈയ്ക്ക് പരിക്കേറ്റു, ഒപ്പം പല്ലുകളും നഷ്ടപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാഴ്സൽ വാഹനത്തിൻ്റെ മുൻഭാഗവും തകർന്നു. വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും